ബംഗളൂരു: പ്രമുഖ ശാസ്ത്രജ്ഞനും ഐഎസ്ആർഒ മുൻ തലവനുമായ ഡോ. കെ. കസ്തൂരിരംഗനെ ഹൃദയാഘാതത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒരു സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ശ്രീലങ്കയിലെത്തിയ ഡോ. കസ്തൂരിരംഗന്‍ അവിടെ വച്ചാണ് ഹൃദയാഘാതമുണ്ടായത്. തുടർന്ന് അദ്ദേഹത്തെ വിമാനമാർഗം ബംഗളൂരുവിലെ നാരായണ ഹൃദയാലയത്തിൽ എത്തിക്കുകയായിരുന്നു.
ഡോ. കസ്തൂരിരംഗന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അദ്ദേഹത്തെ ചികിത്സിച്ച മെഡിക്കൽ സംഘം അറിയിച്ചു.
ഡോ. കെ. കസ്തൂരിരംഗന്‍ ഹൃദയാഘാതം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
08:13 PM Jul 10, 2023 | Deepika.com