ഡ​ൽ​ഹി സി​വി​ൽ സ​ർ​വീ​സ് ഓ​ർ​ഡി​ന​ൻ​സ്; കേ​ന്ദ്ര​ത്തി​ന് നോ‌​ട്ടീ​സ് ന​ൽ​കി സു​പ്രീം കോ​ട​തി

07:56 PM Jul 10, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ സി​വി​ൽ സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​യ​മ​ന​വും സ്ഥ​ലം​മാ​റ്റ​വും സം​ബ​ന്ധി​ച്ച തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കു​ന്ന​തി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഓ​ർ​ഡി​ന​ൻ​സ് സ്റ്റേ ​ചെ​യ്യാ​തെ സു​പ്രീം കോ​ട​തി.

എ​ന്നാ​ൽ, ഓ​ർ​ഡി​ന​ൻ​സ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​ധി​കാ​രം ക​വ​ർ​ന്നെ​ടു​ക്കു​ന്ന​താ​ണെ​ന്ന് കാ​ട്ടി ആം ​ആ​ദ്മി പാ​ർ​ട്ടി സ​ർ​ക്കാ​ർ ന​ൽ​കി​യ ഹ​ർ​ജി​യി​ന്മേ​ൽ മ​റു​പ​ടി ന​ൽ​കാ​ൻ കേ​ന്ദ്ര​ത്തി​ന് സു​പ്രീം കോ​ട​തി നോ​ട്ടീ​സ് ന​ൽ​കി. ഡ​ൽ​ഹി ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ വി.​കെ. സ​ക്സേ​ന​യ്ക്കും കോ​ട​തി നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്.

ജൂ​ലൈ 17-ന് ​കേ​സി​ൽ തു​ട​ർ​വാ​ദം കേ​ൾ​ക്കു​മെ​ന്നും അ​തി​ന് മു​മ്പാ​യി മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നു​മാ​ണ് കോ​ട​തി അ​റി​യി​ച്ച​ത്.

ഡ​ൽ​ഹി​യി​ലെ സി​വി​ൽ സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​യ​മ​നം നി​യ​ന്ത്രി​ക്കാ​നാ​യി മേ​യ് മാ​സ​ത്തി​ലാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ത്യേ​ക അ​തോ​റി​റ്റി​ക്ക് രൂ​പം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ൽ ഈ ​നി​ർ​ദേ​ശം ഫെ​ഡ​റ​ലി​സ​ത്തി​ന് നേ​ർ​ക്കു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്നാ​ണ് ആ​പ് സ​ർ​ക്കാ​ർ ആ​രോ​പി​ക്കു​ന്ന​ത്.