ടു​ണീ​ഷ്യ​യ്ക്ക് സ​മീ​പം അ​ഭ​യാ​ർ​ഥി ബോ​ട്ട് മു​ങ്ങി 10 പേ​രെ കാ​ണാ​താ​യി

09:35 AM Jul 10, 2023 | Deepika.com
ടു​ണി​സ്: ടു​ണീ​ഷ്യ​യി​ൽ നി​ന്ന് ഇ​റ്റ​ലി​യി​ലേ​ക്ക് സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ബോ​ട്ട് മെ​ഡി​റ്റ​നേ​റി​യ​ൻ ക​ട​ലി​ൽ മു​ങ്ങി 10 അ​ഭ‍​യാ​ർ​ഥി​ക​ളെ കാ​ണാ​താ​യി. ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി.

എ​സ്ഫാ​ക്സ് ന​ഗ​ര​ത്തി​ലെ സാ​ർ​സി​സ് തീ​ര​ത്ത് നി​ന്ന് പു​റ​പ്പെ​ട്ട ബോ​ട്ടാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന 11 അ​ഭ​യാ​ർ​ഥി​ക​ളെ ടു​ണി​ഷ്യ​ൻ കോ​സ്റ്റ് ഗാ​ർ​ഡ് ര​ക്ഷ​പ്പെ​ടു​ത്തി.

ക​ഴി​ഞ്ഞ ആ​റ് മാ​സ​ത്തി​നി​ടെ ടു​ണി​ഷ്യ​ൻ തീ​ര​ങ്ങ​ളി​ൽ നി​ന്നും യൂ​റോ​പ്പി​ലേ​ക്ക് പു​റ​പ്പെ​ട്ട അ​റു​ന്നൂ​റി​ല​ധി​കം ആ​ളു​ക​ൾ വി​വി​ധ അ​പ​ക​ട​ങ്ങ​ളി​ൽ​പ്പെ​ട്ട് മ​രിച്ചതായി അധികൃതർ വ്യക്തമാക്കി.