ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമമ്മീഷന് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലാണ് ഖലിസ്ഥാന്‍ വാദികള്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കിയത്.
കാനഡയിലെ ടൊറന്റോയിലാണ് സമാന രീതിയിലുള്ള പ്രതിഷേധം അരങ്ങേറിയത്. ടൊറന്റോയിലെ ഇന്ത്യൻ കോൺസുലേറ്റിനു മുന്നിലായിരുന്നു പ്രതിഷേധം.
അതേസമയം, ഖലിസ്ഥാനികൾ പ്രതിഷേധവുമായി എത്തിയതോടെ ഇവർക്കെതിരെ പരസ്യ പ്രതിഷേധവും മുദ്രാവാക്യം വിളികളുമായി ഇന്ത്യൻ സമൂഹവും തെരുവിലറങ്ങി. ഇന്ത്യൻ പതാകകൾ ഉയർത്തിപ്പിച്ചായിരുന്നു ഇന്ത്യക്കാർ ഇവരെ പ്രതിരോധിച്ചത്.