നി​ല​വാ​രം കു​റ​ഞ്ഞ ഡ​യ​ലോ​ഗു​ക​ൾ; മാ​പ്പ് പ​റ​ഞ്ഞ് "ആ​ദി​പു​രു​ഷ്' തി​ര​ക്ക​ഥാ​കൃ​ത്ത്

06:59 AM Jul 09, 2023 | Deepika.com
മും​ബൈ: പു​രാ​ണ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ ശ്രീ​രാ​മ​ൻ, ഹ​നു​മാ​ൻ, രാ​വ​ണ​ൻ എ​ന്നി​വ​ർ നി​ല​വാ​രം കു​റ​ഞ്ഞ സം​ഭാ​ഷ​ണ​ങ്ങ​ൾ പ​റ​യു​ന്ന സീ​നു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​ൽ ക്ഷ​മ ചോ​ദി​ച്ച് ബി​ഗ് ബ​ജ​റ്റ് ചി​ത്രം "ആ​ദി​പു​രു​ഷി'​ന്‍റെ തി​ര​ക്ക​ഥാ​കൃ​ത്ത് മ​നോ​ജ് മു​ന്ദ​ഷി​ർ ശു​ക്ല.

മ​ത​വി​കാ​ര​ത്തെ വ്ര​ണ​പ്പെ​ടു​ത്തി​യ ന​ട​പ​ടി​യി​ലും ജ​ന​ങ്ങ​ളെ വി​ഷ​മി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ അ​ഗാ​ധ​മാ​യി ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ന്ന​താ​യി ശു​ക്ല അ​റി​യി​ച്ചു.

കൂ​പ്പു​കൈ​ക​ളോ​ടെ മാ​പ്പ് ചോ​ദി​ക്കു​ന്ന​താ​യും ബ​ജ്റം​ഗ് ബ​ലി​യു​ടെ അ​നു​ഗ്ര​ഹ​ത്താ​ൽ സ​നാ​ത​ന ധ​ർ​മ സം​ര​ക്ഷ​ണ​ത്തി​ന് നാ​മെ​ല്ലാം ഒ​ന്നി​ച്ച് നി​ൽ​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും ശു​ക്ല കൂ​ട്ടി​ച്ചേ​ർ​ത്തു.

മോ​ശം നി​ല​വാ​രം പു​ല​ർ​ത്തി​യ ചി​ത്ര​ത്തെ ബോ​ക്സ്ഓ​ഫീ​സി​ൽ പ്രേ​ക്ഷ​ക​ർ നി​ഷ്ക​രു​ണം കൈ​വി​ട്ടി​രു​ന്നു. ചി​ത്ര​ത്തി​ന്‍റെ മോ​ശം തി​ര​ക്ക​ഥ​യെ​യും സം​ഭാ​ഷ​ണ​ങ്ങ​ളെ​യും വി​മ​ർ​ശി​ച്ച് ഹി​ന്ദു​ത്വ സം​ഘ​ട​ന​ക​ളും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ശു​ക്ല​യു​ടെ മാ​പ്പ​പേ​ക്ഷ.

ചി​ത്ര​ത്തി​ലെ ഒ​രു സീ​നി​ൽ, രാ​വ​ണ​പു​ത്ര​നാ​യ മേ​ഘ​നാ​ഥ​നോ​ട് ഹ​നു​മാ​ൻ തെ​റി പ​റ​യു​ന്ന സം​ഭാ​ഷ​ണം ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു.

പ്രേ​ക്ഷ​ക​ർ​ക്ക് മ​ന​സി​ലാ​കാ​നാ​യി താ​ൻ സം​ഭാ​ഷ​ണം ല​ഘൂ​ക​രി​ച്ച​താ​ണെ​ന്ന് ശു​ക്ല ആ​ദ്യം അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും ഈ ​സീ​ൻ പി​ന്നീ​ട് ചി​ത്ര​ത്തി​ൽ നി​ന്ന് നീ​ക്കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് മാ​പ്പ് പ​റ​ച്ചി​ലു​മാ​യി തി​ര​ക്ക​ഥാ​കൃ​ത്ത് നേ​രി​ട്ടെ​ത്തി​യ​ത്.