സം​സ്ഥാ​ന​ത്തെ കോ​വി​ഡ് കേ​സു​ക​ള്‍ പൂ​ജ്യ​ത്തി​ലെ​ത്തി

11:17 PM Jul 07, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ കോ​വി​ഡ് കേ​സു​ക​ൾ മൂ​ന്നു വ​ർ​ഷ​ത്തി​നു ശേ​ഷം പൂ​ജ്യ​ത്തി​ൽ. ജൂലൈ അഞ്ചിലെ ക​ണ​ക്കു​ക​ൾ പു​റ​ത്തു വ​ന്ന​പ്പോ​ഴാ​ണ് പൂ​ജ്യം രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

2020 മേ​യ് ഏ​ഴി​നാ​യി​രു​ന്നു ഇ​തി​നു മു​മ്പ് ക​ണ​ക്കു​ക​ൾ പൂ​ജ്യ​ത്തി​ലെ​ത്തി​യി​രു​ന്ന​ത്. ജൂ​ലൈ ഒ​ന്നി​ന് 12 പേ​ർ​ക്കും ര​ണ്ടി​ന് മൂ​ന്ന് പേ​ർ​ക്കും മൂ​ന്നി​ന് ഏ​ഴ് പേ​ർ​ക്കും പോ​സി​റ്റീ​വ് ആ​യി​രു​ന്നു. ജൂ​ലൈ നാ​ലി​ന് ഒ​രാ​ൾ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

പ​രി​ശോ​ധ​ന​ക​ൾ കു​റ​ഞ്ഞ​തും കോ​വി​ഡ് കേ​സു​ക​ൾ കു​റ​യാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. രാ​ജ്യ​ത്താ​കെ 50 ൽ ​താ​ഴെ പേ​ർ​ക്കാ​ണ് പ്ര​തി​ദി​നം കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത്.