റൊ​ണാ​ൾ​ഡോ​യു​ടെ അ​ൽ ന​സ​റി​ന് പോ​ർ​ച്ചു​ഗീ​സ് പ​രി​ശീ​ല​ക​ൻ

10:25 AM Jul 07, 2023 | Deepika.com
റി​യാ​ദ്: സൗ​ദി പ്രൊ ​ലീ​ഗ് ക്ല​ബ് അ​ൽ ന​സ​റി​ന്‍റെ പ​രി​ശീ​ല​ക​നാ​യി പോ​ർ​ച്ചു​ഗീ​സു​കാ​ര​ൻ ലൂ​യി​സ് കാ​സ്ട്രോ​യെ നി​യ​മി​ച്ചു. പോ​ർ​ചു​ഗ​ലി​ൽ ന​ട​ക്കു​ന്ന അ​ൽ ന​സ​റി​ന്‍റെ പ്രീ ​സീ​സ​ൺ ക്യാ​മ്പി​നി​ടെ​യാ​ണ് പ്ര​ഖ്യാ​പ​നം. ക​രാ​ർ കാ​ലാ​വ​ധി വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

61-കാ​ര​നാ​യ കാ​സ്ട്രോ ബ്ര​സീ​ലി​ലെ ബോ​ട്ടോ​ഫോ​ഗോ​യി​ൽ നി​ന്നാ​ണ് കാ​സ്ട്രോ സൗ​ദി​യി​ലെ​ത്തു​ന്ന​ത്. പോ​ർ​ചു​ഗ​ലി​ലെ പോ​ർ​ട്ടോ, യു​ക്രെ​യ്നി​ലെ ഷാ​ക്ത​ർ ഡൊ​നെ​റ്റ്‌​സ്‌​ക്, ഖ​ത്ത​റി​ലെ അ​ൽ ദു​ഹൈ​ൽ ഉ​ൾ​പ്പെ​ടെ പ​ത്തി​ല​ധി​കം ടീ​മു​ക​ളെ പ​രി​ശീ​ലി​പ്പി​ച്ചി​ട്ടു​ണ്ട്.

പോ​ർ​ച്ചു​ഗീ​സ് സൂ​പ്പ​ർ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ ജ​നു​വ​രി മു​ത​ൽ അ​ൽ ന​സ​റി​ലു​ണ്ട്. അ​ടു​ത്ത മാ​സം ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​സ് ലീ​ഗി​നു​ള്ള യോ​ഗ്യ​താ പ്ലേ ​ഓ​ഫി​ലേ​ക്ക് അ​ൽ ന​സ​റി​നെ കാ​സ്ട്രോ പ​രി​ശീ​ലി​പ്പി​ക്കും.