മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി 20 പരമ്പരയിൽ മലയാളി താരം സഞ്ജു സാംസണും. ഹാർദിക് പാണ്ഡ്യയാണ് ടീം ഇന്ത്യയുടെ ക്യാപ്റ്റൻ. സൂര്യകുമാർ യാദവ് വൈസ് ക്യാപ്റ്റനാകും.
ഐപിഎലിൽ മിന്നും പ്രകടനം നടത്തിയ തിലക് വർമയും യശ്വസി ജയ്സ്വാളും ടീമിൽ ഇടംനേടി. ഇരുവരും ആദ്യമായാണ് ട്വന്റി 20 ടീമിൽ ഇടംനേടുന്നത്. എന്നാൽ ഐപിഎലിലെ വെടിക്കെട്ട് ബാറ്റർ റിങ്കു സിംഗിനെ പരിഗണിച്ചില്ല.
സഞ്ജുവിനെ കൂടാതെ വിക്കറ്റ് കീപ്പർ ബാറ്ററായി ഇഷാൻ കിഷനും ടീമിലുണ്ട്. മുതിർന്ന താരങ്ങളായ വിരാട് കോഹ്ലിക്കും രോഹിത് ശർമയ്ക്കും വിശ്രമം അനുവദിച്ചു. അജിത് അഗാർക്കർ മുഖ്യ സെലക്ടർ ആയതിനു ശേഷമുള്ള ആദ്യ ടീമാണിത്. ഓഗസ്റ്റിൽ നടക്കുന്ന പരമ്പരയിൽ അഞ്ച് മത്സരങ്ങളാണുള്ളത്.
വെസ്റ്റ് ഇൻഡീസ് ട്വന്റി 20 പരമ്പര; സഞ്ജു സാംസണും ടീമിൽ
11:05 PM Jul 05, 2023 | Deepika.com