താഴേക്ക് പാഞ്ഞ് ഭീമൻ പാറക്കല്ല്, കാറുകൾ തവിടുപൊടി; രണ്ടുപേർക്ക് ദാരുണാന്ത്യം

02:20 PM Jul 05, 2023 | Deepika.com
കൊഹിമ: ഭീമൻ പാറക്കഷണം കാറുകൾക്കു മുകളിലേക്ക് ഉരുണ്ടുവീണ് രണ്ടുപേർക്ക് ദാരുണാന്ത്യം. നാഗാലാൻഡിൽ ദിമാപുരിനും കോഹിമയ്ക്കുമിടയിൽ ചുമൗക്കേദിമ ജില്ലയിലെ ദേശീയപാതയിലാണ് സംഭവം. ഇതിന്‍റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.

കനത്തമഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലാണ് ഭീമൻ പാറക്കല്ല് റോഡിലേക്ക് വീണത്. ഈ സമയം ഇതുവഴി പോകുകയായിരുന്ന രണ്ടുകാറുകൾ പൂർണമായും തകർന്നു. മറ്റൊരു കാറിലേക്കും പാറക്കഷണങ്ങൾ വീഴുന്നതും വീഡിയോയിൽ കാണാം.

സംഭവത്തിൽ മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവർക്ക് മികച്ച വൈദ്യസഹായം ഉറപ്പാക്കുമെന്നും അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നാലു ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്നും നാഗാലൻഡ് മുഖ്യമന്ത്രി അറിയിച്ചു.