മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ന്‍റെ സു​ര​ക്ഷ; ത​മി​ഴ്നാ​ട് പ​ഠ​നം ന​ട​ത്തു​മെ​ന്ന് മേ​ല്‍​നോ​ട്ട​സ​മി​തി

08:50 PM Jul 04, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: മു​ല്ല​പ്പെ​രി​യാ​ര്‍ ഡാ​മി​ന്‍റെ സു​ര​ക്ഷ​യി​ല്‍ ത​മി​ഴ്നാ​ട് പ​ഠ​നം ന​ട​ത്തു​മെ​ന്ന് മേ​ല്‍​നോ​ട്ട​സ​മി​തി. സു​പ്രീം കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച ത​ല്‍​സ്ഥി​തി റി​പ്പോ​ര്‍​ട്ടി​ലാ​ണ് പ​രാ​മ​ര്‍​ശം. സ്വ​ത​ന്ത്ര പ​ഠ​ന​ത്തി​ന് സു​പ്രീം കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രി​ക്കെ, ഇ​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ത​മി​ഴ്‌​നാ​ട് സ്വീ​ക​രി​ക്കു​മെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

ഡാ​മി​ന്‍റെ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു സം​സ്ഥാ​ന​ങ്ങ​ളും ത​മ്മി​ല്‍ കൂ​ടി​യാ​ലോ​ച​ന​ക​ള്‍ ന​ട​ത്തി ധാ​ര​ണ​യി​ലെ​ത്തി​യാ​ല്‍ പ​ഠ​നം ത​മി​ഴ്‌​നാ​ട് ന​ട​ത്തു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്. ഇ​ത് കേ​ര​ള​ത്തി​ന്‍റെ താ​ത്പ​ര്യ​ങ്ങ​ള്‍​ക്കും കേ​ര​ളം മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന നി​ല​പാ​ടു​ക​ള്‍​ക്കും വി​രു​ദ്ധ​മാ​ണെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.

മു​ല്ല​പ്പെ​രി​യാ​ര്‍ ഡാ​മി​ന്‍റെ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​ത​ന്ത്ര സ​മി​തി​യു​ടെ സ​മ​ഗ്ര പ​രി​ശോ​ധ​ന​യാ​ണ് കോ​ട​തി നി​ര്‍​ദേ​ശി​ച്ച​ത്. കേ​ര​ള​ത്തി​ലെ പ്ര​ള​യ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് മു​ല്ല​പ്പെ​രി​യാ​ര്‍ ഡാം ​തു​റ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച വി​വ​രം മു​ന്‍​കൂ​ര്‍ അ​റി​യി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ളു​ണ്ടെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​രാ​മ​ര്‍​ശ​മു​ണ്ട്.