നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി​ക്കേ​സ്: വി​ചാ​ര​ണ നി​ര്‍​ത്തി​വയ്​ക്ക​ണ​മെ​ന്ന് പോ​ലീ​സ്; രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി കോ​ട​തി

05:16 PM Jul 04, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി​ക്കേ​സി​ല്‍ തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തി അ​നു​ബ​ന്ധ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കുംവ​രെ വി​ചാ​ര​ണ നി​ര്‍​ത്തി​വയ്​ക്ക​ണ​മെ​ന്ന് പോ​ലീ​സ് തി​രു​വ​ന​ന്ത​പു​രം സി​ജെ​എം കോ​ട​തി​യി​ല്‍. കു​റ്റ​പ​ത്രം പ്ര​തി​ക​ള്‍​ക്ക് വാ​യി​ച്ച് കേ​ള്‍​പ്പി​ച്ച് വി​ചാ​ര​ണ ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ക്കാ​നി​രി​ക്കെ​യാ​ണ് വീ​ണ്ടും അ​ന്വേ​ഷ​ണ​മെ​ന്ന പോ​ലീ​സ് ആ​വ​ശ്യം.

ആ​വ​ശ്യം ത​ള്ളി​യ സി​ജെ​എം കോ​ട​തി രൂ​ക്ഷ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ചു. തു​ട​ര​ന്വേ​ഷ​ണ​ത്തി​ല്‍ പു​തു​താ​യെ​ന്തെ​ങ്കി​ലും ക​ണ്ടെ​ത്തി​യാ​ല്‍ മാ​ത്ര​മേ​ല്ല അ​നു​ബ​ന്ധ കു​റ്റ​പ​ത്ര​ത്തി​ന് പ്ര​സ​ക്തിയു​ള്ളൂ എ​ന്ന് കോ​ട​തി ചോ​ദി​ച്ചു.

സം​ഘ​ര്‍​ഷ​ത്തി​ല്‍ എം​എ​ല്‍​എ​മാ​ര്‍​ക്ക് പ​രി​ക്കേ​റ്റ​ത​ട​ക്ക​മു​ള്ള കൂ​ടു​ത​ല്‍ കാര്യങ്ങളിൽ തു​ട​ര​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​യി​രു​ന്നു പോ​ലീ​സ് ആ​വ​ശ്യം. കോ​ട​തി ഇ​ട​പെ​ട്ട​തോ​ടെ സ​ര്‍​ക്കാ​ര്‍ അ​ഭി​ഭാ​ഷ​ക​ന്‍ അ​പേ​ക്ഷ ഉ​ട​ന്‍ തി​രു​ത്താ​മെ​ന്ന് അ​റി​യി​ച്ചു.

മു​ന്‍ എം​എ​ല്‍​എ​മാ​രാ​യ ഇ.​എ​സ്. ബി​ജി​മോ​ളും ഗീ​താ​ഗോ​പി​യും സ​മാ​ന ആ​വ​ശ്യം ഉ​ന്ന​യി​ച്ച് ന​ല്‍​കി​യ ഹ​ര്‍​ജി ക​ഴി​ഞ്ഞ​ദി​വ​സം അ​വ​ര്‍ ത​ന്നെ പി​ന്‍​വ​ലി​ച്ചി​രു​ന്നു. ഇ​തേ കാ​ര്യ​മാ​ണി​പ്പോ​ള്‍ അ​ന്വേ​ഷ​ണ സം​ഘം വീ​ണ്ടും മു​ന്നോ​ട്ടു​വ​ച്ച​ത്.

നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി​ക്കേ​സി​ല്‍ കോ​ട​തി​യു​ടെ തു​ട​ര്‍​നി​ല​പാ​ട് നി​ര്‍​ണാ​യ​ക​മാ​ണ്. നേ​ര​ത്തെ,കേ​സ് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യം സു​പ്രീം കോ​ട​തി​വരെ ത​ള്ളി​യി​രു​ന്നു.