2,000 രൂ​പ നോ​ട്ട് പി​ന്‍​വ​ലി​ക്ക​ല്‍; 76 ശ​ത​മാ​ന​വും തി​രി​ച്ചെ​ത്തി​യെ​ന്ന് റി​സ​ര്‍​വ് ബാ​ങ്ക്

03:36 PM Jul 04, 2023 | Deepika.com
ന്യൂ​ഡ​ല്‍​ഹി: 2,000 രൂ​പ​യു​ടെ നോ​ട്ടു​ക​ളി​ല്‍ 76 ശ​ത​മാ​ന​വും ബാ​ങ്കു​ക​ളി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​താ​യി റി​സ​ര്‍​വ് ബാ​ങ്ക്. ഈ ​വ​ര്‍​ഷം ജൂ​ണ്‍ 30 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍, 2.72 ല​ക്ഷം കോ​ടി രൂ​പ​യു​ടെ 2,000 ത്തി​ന്‍റെ നോ​ട്ടു​ക​ള്‍ എ​ത്തി​യ​താ​യി ആ​ര്‍​ബി​ഐ വ്യ​ക്ത​മാ​ക്കു​ന്നു.

ബാ​ങ്കു​ക​ളി​ല്‍ നി​ന്ന് ല​ഭി​ച്ച വി​വ​ര​ങ്ങ​ള്‍ പ്ര​കാ​ര​മു​ള്ള ക​ണ​ക്കു​ക​ളാ​ണി​ത്. ഇ​നി 0.84 ല​ക്ഷം കോ​ടി രൂ​പ മൂ​ല്യ​മു​ള്ള നോ​ട്ടു​ക​ള്‍ തി​രി​കെ​യെ​ത്താ​നു​ണ്ട്.

2,000 രൂ​പ മൂ​ല്യ​മു​ള്ള മൊ​ത്തം ബാ​ങ്ക് നോ​ട്ടു​ക​ളി​ല്‍ 87 ശ​ത​മാ​ന​വും നി​ക്ഷേ​പ രൂ​പ​ത്തി​ലാ​ണ്; ബാ​ക്കി​യു​ള്ള 13 ശ​ത​മാ​നം ആ​ളു​ക​ള്‍ മാ​റ്റി​യെ​ടു​ത്തെ​ന്നു​മാ​ണ് പ്ര​ധാ​ന ബാ​ങ്കു​ക​ളി​ല്‍ നി​ന്നുള്ള സൂ​ചന.

പി​ന്‍​വ​ലി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ച് മൂ​ന്നാ​ഴ്ച​യ്ക്കു​ള്ളി​ല്‍ 2,000 രൂ​പ നോ​ട്ടു​ക​ളി​ല്‍ 50 ശ​ത​മാ​ന​വും തി​രി​ച്ചെ​ത്തി​യ​താ​യി റി​സ​ര്‍​വ് ബാ​ങ്ക് ഓ​ഫ്ഇ​ന്ത്യ നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ആ​കെ 3.62 ല​ക്ഷം കോ​ടി രൂ​പ​യു​ടെ 2,000 ത്തി​ന്‍റെ നോ​ട്ടു​ക​ളാ​ണ് പ്ര​ചാ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

2023 മേ​യ് 19 നാ​ണ് 2,000 രൂ​പ നോ​ട്ടു​ക​ള്‍ പി​ന്‍​വ​ലി​ക്കു​ന്ന​താ​യി ആ​ര്‍​ബി​ഐ പ്ര​ഖ്യാ​പി​ച്ച​ത്. ക​റ​ന്‍​സി നോ​ട്ടു​ക​ള്‍ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ല്‍ നി​ക്ഷേ​പി​ക്കാ​നോ മാ​റ്റി​വാ​ങ്ങാ​നോ സെ​പ്റ്റം​ബ​ര്‍ 30 വ​രെ സ​മ​യം ന​ല്‍​കി​യി​ട്ടു​ണ്ട്.