മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ൽ പി​എ​സി​ന്‍റെ പി​എ​ച്ച്ഡി പ്ര​ബ​ന്ധം കോ​പ്പി​യ​ടി​യെ​ന്ന് കെ​എ​സ്‌​യു

09:28 AM Jul 04, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ഡീ​ഷ​ണ​ൽ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യും അ​ക്കാ​ദ​മി​ക് ഉ​പ​ദേ​ശ​ക​നു​മാ​യ ഡോ. ​ര​തീ​ഷ് കാ​ളി​യാ​ട​ന്‍റെ പി​എ​ച്ച്ഡി പ്ര​ബ​ന്ധം കോ​പ്പി​യ​ടി​യെ​ന്ന് കെ​എ​സ്‌​യു.

ത​ല​ശേ​രി​യി​ലെ സ​ർ​ക്കാ​ർ സ്കൂ​ളി​ൽ അ​ധ്യാ​പ​ക ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ ആ​സാം കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് ഡോ. ​ര​തീ​ഷ് പി​എ​ച്ച്ഡി നേ​ടി​യ​തി​നെ​തി​രെ യു​ജി​സി​ക്ക് പ​രാ​തി ന​ൽ​കു​മെ​ന്ന് കെ​എ​സ്‌​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ലോ​ഷ്യ​സ് സേ​വ്യ​ർ അ​റി​യി​ച്ചു.

2012 മു​ത​ൽ 2014 വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ൽ പി​എ​ച്ച്ഡി ചെ​യ്ത ര​തീ​ഷി​ന്‍റെ പ്ര​ബ​ന്ധ​ത്തി​ലെ ഓ​രോ അ​ധ്യാ​യ​ങ്ങ​ളി​ലും കോ​പ്പി​യ​ടി​യു​ടെ തോ​ത് 60 മു​ത​ൽ 90 ശ​ത​മാ​നം വ​രെ ആ​ണെ​ന്ന് പി​എ​ച്ച്ഡി കോ​പ്പി​യ​ടി പ​രി​ശോ​ധി​ക്കു​ന്ന സോ​ഫ്റ്റ്‌​വേ​റി​ലൂ​ടെ തെ​ളി​ഞ്ഞ​താ​യി കെ​എ​സ്‌​യു ആ​രോ​പി​ച്ചു.

എ​ന്നാ​ൽ, കോ​പ്പി​യ​ടി ആ​രോ​പ​ണം തെ​റ്റാ​ണെ​ന്നും ഇ​തി​നെ​തി​രെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യെ​ന്നും ര​തീ​ഷ് അ​റി​യി​ച്ചു.