കെ​എ​സ്ആ​ർ​ടി​സി​യി​ൽ കാ​ട്ടി​ലെ ത​ടി തേ​വ​രു​ടെ ആ​ന എ​ന്ന സ​മീ​പ​നം മാ​റ​ണ​മെ​ന്നു ധ​ന​കാ​ര്യ​മ​ന്ത്രി

07:22 PM Jul 03, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി​യി​ൽ കാ​ട്ടി​ലെ ത​ടി തേ​വ​രു​ടെ ആ​ന എ​ന്ന സ​മീ​പ​നം മാ​റ​ണ​മെ​ന്നും സ്വ​ന്തം നി​ല​യ്ക്ക് ധ​ന​സ്ഥി​തി മെ​ച്ച​പ്പെ​ടു​ത്താ​ൻ സ്ഥാ​പ​നം ശ്ര​മി​ക്ക​ണ​മെ​ന്നും ധ​ന​കാ​ര്യ​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ.

ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യാ​ണ് ഓ​രോ കാ​ര്യ​ങ്ങ​ളും ചെ​യ്യു​ന്ന​ത്. കെ​എ​സ്ആ​ർ​ടി​സി​ക്ക് 1000 കോ​ടി ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തു​മെ​ങ്കി​ലും അ​തി​നി​ര​ട്ടി കൊ​ടു​ക്കേ​ണ്ട സ്ഥി​തി​യാ​ണി​പ്പോ​ൾ. ഇ​തി​നാ​യി പ​ണം ക​ണ്ടെ​ത്തേ​ണ്ടി വ​രു​ന്പോ​ൾ മ​റ്റൊ​രി​ട​ത്ത് കു​റ​യ്ക്കേ​ണ്ടി വ​രും.

കേ​ന്ദ്ര വി​ഹി​തം വെ​ട്ടി​ക്കു​റ​യ്ക്കു​ന്ന സാ​ഹ​ച​ര്യം ഒ​രു​വ​ശ​ത്തു നി​ല്ക്കു​ന്പോ​ഴാ​ണ് ഈ ​അ​ധി​ക​ചെ​ല​വ്. കെ​എ​സ്ആ​ർ​ടി​സി ഒ​രു പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​ണ്. സ്ഥാ​പ​നം മെ​ച്ച​പ്പെ​ടാ​ൻ അ​വി​ടു​ത്തെ ജീ​വ​ന​ക്കാ​രും ഉ​ദ്യോ​ഗ​സ്ഥ​രും ഒ​ന്ന​ട​ങ്കം ശ്ര​മി​ക്ക​ണ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.