പാ​രീ​സി​ലെ പ്രാ​ദേ​ശി​ക മേ​യ​റു‌​ടെ വീ​ടി​ന് തീ​വ​ച്ച് അ​ക്ര​മി​ക​ൾ

06:40 PM Jul 02, 2023 | Deepika.com
പാ​രീ​സ്: 17 വ​യ​സു​കാ​ര​നെ ഫ്ര​ഞ്ച് ട്രാ​ഫി​ക് പോ​ലീ​സു​കാ​ർ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് അ​ക്ര​മി​ക​ൾ പാ​രീ​സി​ലെ പ്രാ​ദേ​ശി​ക മേ​യ​റു‌​ടെ വീ​ട് തീ​വ​ച്ച് ന​ശി​പ്പി​ച്ചു.

പാ​രീ​സ് ന​ഗ​ര​പ്രാ​ന്ത​ത്തി​ലു​ള്ള ലെ​യ് ലേ ​റോ​സ​സ് ന​ഗ​ര​ത്തി​ന്‍റെ മേ​യ​റാ​യ വി​ൻ​സെ​ന്‍റ് യാ​ൻ​ബെ​ണി​ന്‍റെ വ​സ​തി​യി​ലാ​ണ് ക​ലാ​പ​കാ​രി​ക​ൾ ക‌​ട​ന്നു​ക​യ​റി​ത്.

കാ​ർ ഉ​പ​യോ​ഗി​ച്ച് ഗേ​റ്റ ത​ക​ർ​ത്ത് അ​ക​ത്ത് ക​യ​റി​യ അ​ക്ര​മി​ക​ൾ വീ​ട്ടു​പ​ക​ര​ണങ്ങ​ൾ ന​ശി​പ്പി​ച്ച ശേ​ഷം വീ​ടി​ന്‍റെ ഒ​രു ഭാ​ഗ​ത്ത് തീ​യി​ടു​ക​യാ​യി​രു​ന്നു. വീ​ടി​ന് ഭാ​ഗി​ക​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.

ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച മേ​യ​റു​ടെ ഭാ​ര്യ​യ്ക്കും ഏ​ഴും അ​ഞ്ചും വ​യ​സു​ള്ള കു​ട്ടി​ക​ൾ​ക്കും നേ​രെ അ​ക്ര​മി​ക​ൾ പ​ട​ക്ക​ങ്ങ​ൾ എ​റി​ഞ്ഞു. മേ​യ​റു​ടെ പ​ത്നി മെ​ല​നി നൊ​വാ​ക്കി​ന്‍റെ കാ​ലി​ന് ആ​ക്ര​മ​ണ​ത്തി​ൽ പൊ​ട്ട​ലേ​റ്റു. മേ​യ​റു​ടെ കു​ട്ടി​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

ഇ​ന്ന് പു​ല​ർ​ച്ചെ നാ​ലി​നാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഈ ​സ​മ​യ​ത്ത് മേ​യ​ർ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല. ന​ഗ​ര​ത്തി​ലെ ക​ലാ​പം നി‌‌​യ​ന്ത്രി​ക്കാ​നാ​യി താ​ൻ ഓ​ഫീ​സി​ൽ പോ​യ വേ​ള​യി​ലാ​ണ് സം​ഭ​വ​മെ​ന്ന് യാ​ൻ​ബെ​ൺ അ​റി​യി​ച്ചു.