അ​ഖി​ലേ​ഷി​ന് അ​മ്പ​ത്; 100 ക​ട​ന്ന ത​ക്കാ​ളി​യെ കേ​ക്കി​ലാ​ക്കി ആ​ഘോ​ഷം

08:12 PM Jul 01, 2023 | Deepika.com
ല​ക്നോ: സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി ത​ല​വ​ൻ അ​ഖി​ലേ​ഷ് യാ​ദ​വി​ന്‍റെ 50-ാം ജ​ന്മ​ദി​ന​ത്തി​ൽ ത​ക്കാ​ളി​യു​ടെ രൂ​പ​ത്തി​ലു​ള്ള കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷി​ച്ച് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ.

120 രൂ​പ ക​ട​ന്ന ത​ക്കാ​ളി വി​ല​യെ​പ്പ​റ്റി​യു​ള്ള ഓ​ർ​മ​പ്പെ​ടു​ത്ത​ലി​നാ​യി ആ​ണ് അ​ണി​ക​ൾ വ്യ​ത്യ​സ്ത​മാ​യ ഈ ​ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ മ​ണ്ഡ​ല​മാ​യ വാ​രാ​ണ​സി​യി​ൽ ന​ട​ത്തി​യ ആ​ഘോ​ഷ​ത്തി​ലാ​ണ് ത​ക്കാ​ളി​യി​ൽ എ​സ്പി പ്ര​വ​ർ​ത്ത​ക​ർ മ​ധു​രം ചാ​ലി​ച്ച​ത്.

സാ​ധാ​ര​ണ​യാ​യി ത​ങ്ങ​ൾ അ​ഖി​ലേ​ഷി​ന്‍റെ ജ​ന്മ​ദി​ന​ത്തി​ന് മ​ധു​ര​പ​ല​ഹാ​രം വി​ത​ര​ണം ചെ​യ്യാ​റു​ണ്ടെ​ന്നും എ​ന്നാ​ൽ ഈ ​വ​ർ​ഷം ഇ​തി​നും വി​ല വ​ർ​ധി​ച്ചെ​ന്നും പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു. സ്ഥി​ര​മാ​യി ച​പ്പാ​ത്തി​ക്കൊ​പ്പം ത​ക്കാ​ളി ച​ട്ണി ക​ഴി​ക്കു​ന്ന ത​ങ്ങ​ൾ​ക്ക് ഈ ​രീ​തി​യി​ൽ പ്ര​തി​ഷേ​ധി​ക്കാ​നാ​ണ് താ​ൽ​പ​ര്യ​മെ​ന്നും അ​ണി​ക​ൾ അ​റി​യി​ച്ചു.