ആ​ദി​ത്യ താ​ക്ക​റെ​യു​ടെ കാ​ർ ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ചു

01:21 AM Jun 29, 2023 | Deepika.com
മും​ബൈ: ശി​വ​സേ​ന(​ഉ​ദ്ധ​വ് വി​ഭാ​ഗം) നേ​താ​വ് ആ​ദി​ത്യ താ​ക്ക​റെ​യു​ടെ വാ​ഹ​നം ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ചു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.

ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മും​ബൈ ദാ​ദ​ർ മേ​ഖ​ല​യി​ലെ ശി​വ​സേ​ന ഭ​വ​ന് സ​മീ​പ​ത്ത് വ​ച്ചാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

റോ​ഡി​ന്‍റെ ഇ​ട​ത് ലെ​യ്നി​ലൂ​ടെ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന താ​ക്ക​റെ​യു​ടെ എ​സ്‌​യു​വി, വ​ല​ത് വ​ശ​ത്തു​ള്ള ശി​വ​സേ​ന ഓ​ഫീ​സി​ലേ​ക്ക് പോ​കാ​നാ​യി ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

ബാ​രി​ക്കേ​ഡി​ന് സ​മീ​പ​ത്ത് കൂ​ടി പ​തി​യെ ടേ​ൺ എ​ടു​ക്കാ​ൻ ശ്ര​മി​ച്ച കാ​റി​നെ വേ​ഗ​ത്തി​ൽ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ച അ​മി​ത് അ​ഞ്ജാ​ര എ​ന്ന ബൈ​ക്ക് യാ​ത്രി​ക​നാ​ണ് അ​പ​ക​ടം സൃ​ഷ്ടി​ച്ച​ത്. കാ​റി​ൽ ഇ​ടി​ച്ച​തോ​ടെ ഇയാൾ റോ​ഡി​ലേ​ക്ക് വീ​ണു.

അ​പ​ക​ട​ശേ​ഷം ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച അ​ഞ്ജാ​ര​യെ പി​ടി​കൂ​ടി​യ​താ​യും ഇ​യാ​ൾ​ക്കെ​തി​രെ അ​ശ്ര​ദ്ധ​യോ​ടെ വാ​ഹ​നം ഓ​ടി​ച്ച കു​റ്റ​ത്തി​ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.