കൈ​തോ​ല​പ്പാ‌​യ​യി​ലെ സി​പി​എം കൈ​ക്കൂ​ലി; കേ​സെ​ടു​ക്ക​ണ​മെ​ന്ന് ബെ​ന്നി ബ​ഹ​നാ​ൻ

11:48 PM Jun 26, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സി​പി​എം ഉ​ന്ന​ത​ൻ കൈ​ക്കൂ​ലി വാ​ങ്ങി കൈ​തോ​ല​പ്പാ​യ​യി​ൽ പൊ​തി​ഞ്ഞ് കൊ​ണ്ടു​പോ​യെ​ന്ന ദേ​ശാ​ഭി​മാ​നി പ​ത്രാ​ധി​പ സ​മി​തി മു​ൻ അം​ഗം ജി. ​ശ​ക്തി​ധ​ര​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​ൽ ഉ​ട​ൻ കേ​സെ​ടു​ക്ക​ണ​മെ​ന്നും ശ​ക്തി​ധ​ര​ന്‍റെ മൊ​ഴി ഉ​ട​ൻ രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നും ബെ​ന്നി ബ​ഹ​നാ​ൻ എം​പി.

വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ശ​ക്തി​ധ​ര​ന്‌ പോ​ലീ​സ് സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ബെ​ന്നി ബ​ഹ​നാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ര​ണ്ട് കോ​ടി രൂ​പ എ​റ​ണാ​കു​ള​ത്ത് നി​ന്ന് കൈ​തോ​ല​പ്പാ​യ​യി​ൽ പൊ​തി​ഞ്ഞ് രാ​ത്രി​യി​ൽ ഇ​ന്നോ​വ കാ​റി​ന്‍റെ പി​റ​കി​ൽ ഇ​ട്ടു​കൊ​ണ്ട് പോ​യെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ൽ ഗൗ​ര​വ​ത​ര​മാ​ണ്.

നി​ല​വി​ൽ മ​ന്ത്രി​സ​ഭ​യി​ൽ അം​ഗ​മാ​യ ഒ​രാ​ളും കാ​റി​ലു​ണ്ടാ​യി​രു​ന്ന​താ​യി വെ​ളി​പ്പെ​ടു​ത്ത​ലു​ണ്ട്. മ​റ്റൊ​ര​വ​സ​ര​ത്തി​ൽ കോ​വ​ള​ത്തെ ഒ​രു ഹോ​ട്ട​ലി​ൽ വ​ച്ച് പ​ത്ത് ല​ക്ഷം രൂ​പ​യു​ടെ ര​ണ്ടു കെ​ട്ടു​ക​ൾ ഉ​ന്ന​ത​ൻ കൈ​പ്പ​റ്റി​യെ​ന്നും ശ​ക്തി​ധ​ര​ൻ ആ​രോ​പി​ച്ചി​ട്ടു​ണ്ട്.

മു​ൻ എം​എ​ൽ​എ​മാ​രും ഇ​പ്പോ​ഴ​ത്തെ മ​ന്ത്രി​യും അ​ട​ക്ക​മു​ള്ള രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ ഇ​തി​ൽ പ​ങ്കാ​ളി​ക​ളാ​ണെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ൽ ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്ന് ബ​ഹ​നാ​ൻ പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ല്ലെ​ങ്കി​ൽ ഇ​തി​ൽ ഉ​ൾ​പ്പെ​ട്ട​വ​രു​ടെ പേ​രു​ക​ൾ പു​റ​ത്തു വി​ടാ​ൻ മ​റ്റു വ​ഴി​ക​ൾ തേ​ടു​മെ​ന്നും ബ​ഹ​നാ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി.