എ​ഐ കാ​മ​റ: ലാ​പ്ടോ​പ്പ് വാ​ങ്ങി​യ​തി​ലും വ​ൻ അ​ഴി​മ​തി​യെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

11:08 PM Jun 26, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: എ​ഐ കാ​മ​റ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലാ​പ്ടോ​പ്പു​ക​ൾ വാ​ങ്ങി​യ​തി​ൽ വ​ൻ തോ​തി​ലു​ള​ള അ​ഴി​മ​തി ന​ട​ന്നു​വെ​ന്ന് മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.

ക​രാ​റി​ൽ പ​റ​യു​ന്ന സ്പെ​സി​ഫി​ക്കേ​ഷ​ൻ അ​നു​സ​രി​ച്ച് 57,000 രൂ​പ​യ്ക്ക് ല​ഭി​ക്കേ​ണ്ട ഒ​രു ലാ​പ്ടോ​പ്പ് സ​ർ​ക്കാ​ർ വാ​ങ്ങി​യ​ത് 1,48,000 രൂ​പ​യ്ക്കാ​ണെ​ന്ന് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ആ​കെ വാ​ങ്ങി​യ 358 ലാ​പ്ടോ​പ്പു​ക​ൾ​ക്കാ​യി പ​ര​മാ​വ​ധി ചെ​ല​വാ​ക്കേ​ണ്ട​ത് ര​ണ്ടു കോ​ടി രൂ​പ​യാ​ണ്. എ​ന്നാ​ൽ പ​ക​രം അ​ഞ്ചു കോ​ടി രൂ​പ​യി​ല​ധി​ക​മാ​ണ് സ​ർ​ക്കാ​ർ ചെ​ല​വി​ട്ട​ത്.

പ​രി​പാ​ല​ന​ചെ​ല​വ് ഉ​ൾ​പ്പെ​ടെ151 കോ​ടി രൂ​പ​യാ​യി​രു​ന്ന ടെ​ൻ​ഡ​ർ തു​ക 232 കോ​ടി​യി​ലേ​ക്കു വ​ന്ന​ത് ഇ​തു​കൊ​ണ്ടാ​ണെ​ന്നും 300 ശ​ത​മാ​നം കൂ​ടു​ത​ൽ തു​ക​യ്ക്കാ​ണ് ക​രാ​ർ ന​ട​പ്പാ​ക്കി​യ​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.