എ​ഐ കാ​മ​റ വ​ഴി പി​ഴ​ചു​മ​ത്ത​ൽ പ്രാ​യോ​ഗി​കമ​ല്ല: ഋ​ഷി​രാ​ജ് സിം​ഗ്

08:29 PM Jun 26, 2023 | Deepika.com
കാ​യം​കു​ളം: എ​ഐ കാ​മ​റ​ക​ൾ വ​ഴി ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി പി​ഴ ചു​മ​ത്തു​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നും അ​പ്രാ​യോ​ഗ്യ​മാ​ണെ​ന്നും മു​ൻ ഡി​ജി​പി ഋ​ഷി​രാ​ജ് സിം​ഗ്. കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​ത് ന​ല്ല​താ​ണെ​ങ്കി​ലും ഇ​ത് വ​ഴി​യു​ള്ള പി​ഴ ചു​മ​ത്ത​ലാ​ണ് പ്രാ​യോ​ഗി​ക​മ​ല്ലാ​ത്ത​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​ര​ത്തു​ക​ളി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി ഗ​താ​ഗ​ത ലം​ഘ​നം ബോ​ദ്ധ്യ​പ്പെ​ടു​ത്തി പി​ഴ ചു​മ​ത്തു​ന്ന രീ​തി ത​ന്നെ​യാ​ണ് ഇ​വി​ടെ പ്രാ​യോ​ഗി​ക​മാ​യി​ട്ടു​ള്ള​ത്. മ​റ്റു​ള്ള വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​യ​മ​ത്തെ ജ​ന​ങ്ങ​ൾ ഭ​യ​പ്പെ​ടു​ന്ന​ത് പോ​ലെ ഇ​വി​ടു​ത്തെ ജ​ന​ങ്ങ​ൾ നി​യ​മ സം​വി​ധാ​ന​ത്തെ ഭ​യ​ക്കു​ന്നി​ല്ല.

കാ​മ​റ വ​ഴി പി​ഴ ചു​മ​ത്തി​യ പ​ല​രും പി​ഴ ഒ​ടു​ക്കു​ന്നി​ല്ലെ​ന്നാ​ണ് അ​റി​യാ​ൻ ക​ഴി​ഞ്ഞ​തെ​ന്നും ഋ​ഷി​രാ​ജ് സിം​ഗ് കൂ​ട്ടി​ച്ചേ​ർ​ത്തു.