ഈ​ജി​പ്തി​ലെ പി​ര​മി​ഡു​ക​ൾ സ​ന്ദ​ർ​ശി​ച്ച് മോ​ദി

03:34 AM Jun 26, 2023 | Deepika.com
ക​യ്റോ: ഈ​ജി​പ്ത് പ​ര്യ​ട​ന​ത്തി​നി​ടെ സ​പ്ത ലോ​കാ​ത്ഭു​ത നി​ർ​മി​തി​ക​ളി​ലൊ​ന്നാ​യ ഗി​സ​യി​ലെ പി​ര​മി​ഡു​ക​ൾ സ​ന്ദ​ർ​ശി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

മോ​ദി​യു​ടെ കാ​ര്യ​പ​രി​പാ​ടി​യി​ൽ ഇ​ല്ലാ​തി​രു​ന്ന പി​ര​മി​ഡ് സ​ന്ദ​ർ​ശ​നം യാ​ത്രാ​പ​ദ്ധ​തി​യി​ൽ പൊ​ടു​ന്ന​നെ​യു​ണ്ടാ​യ മാ​റ്റ​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ക​യ്റോ ന​ഗ​ര​പ്രാ​ന്ത​ത്തി​ലു​ള്ള 4,000 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള പി​ര​മി​ഡു​ക​ളാ​ണ് മോ​ദി സ​ന്ദ​ർ​ശി​ച്ച​ത്. ഈ​ജി​പ്തി​ലെ ഫ​റ​വോ ആ​യി​രു​ന്ന ഖു​ഫു​വി​ന്‍റെ കാ​ല​ത്ത് നി​ർ​മി​ച്ച, ശി​ൽ​പ​ക​ലാ ചാ​തു​രി​യും നി​ർ​മി​തി ക​ണ​ക്കു​ക​ൾ കൊ​ണ്ട് ലോ​ക​ത്തെ അ​ത്ഭു​ത​പ്പെ​ടു​ത്തി​യ​തു​മാ​യ മൂ​ന്ന് പി​ര​മി​ഡു​ക​ളു​ടെ സ​മു​ച്ച​യ​ത്തി​ലാ​ണ് മോ​ദി സ​ന്ദ​ർ​ശ​നം ന​ട​ത്തി‌​യ​ത്.