വാ​സ്തു​ദോ​ഷ​ത്തെ പ​ടി​യി​റ​ക്കി സി​ദ്ധ​രാ​മ​യ്യ; ഓ​ഫീ​സി​ലെ അ​ട​ഞ്ഞ വാതിൽ തു​റ​ന്നു

07:20 PM Jun 25, 2023 | Deepika.com
ബം​ഗ​ളൂ​രു: വാ​സ്തു​ദോ​ഷ​ത്തി​ന്‍റെ പേ​രി​ൽ ത​ന്‍റെ ഓ​ഫീ​സി​ൽ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി അ​ട​ഞ്ഞു​കി​ട​ന്ന വാ​തി​ൽ ത​ള്ളി​ത്തു​റ​ന്ന് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ.

ശ​നി​യാ​ഴ്ച വി​ധാ​ൻ​സൗ​ധ​യി​ലെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ ചേ​ർ​ന്ന "അ​ന്ന​ഭാ​ഗ്യ' പ​ദ്ധ​തി​യു​ടെ ആ​ലോ​ച​നാ​യോ​ഗ​ത്തി​ന് മു​മ്പാ​ണ് വാ​സ്തു​ദോ​ഷം ച​ർ​ച്ച​യാ​യ​ത്. തെ​ക്കു​വ​ശ​ത്തു​ള്ള വാ​തി​ൽ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട മു​ഖ്യ​മ​ന്ത്രി ഇ​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ചോ​ദി​ച്ചു.

വാ​തി​ലി​ലൂ​ടെ പ്ര​വേ​ശി​ക്കു​ന്ന​ത് രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​ടെ ഭാ​വി​ക്ക് ദോ​ഷ​മാ​ണെ​ന്ന വി​ശ്വാ​സ​മു​ള്ള​തി​നാ​ലാ​ണ് ഇ​തെ​ന്ന് മ​റു​പ​ടി ല​ഭി​ച്ച​തോ​ടെ, ഉ​ട​ന​ടി വാ​തി​ൽ തു​റ​ക്കാ​ൻ സി​ദ്ധ​രാ​മ​യ്യ ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​നാ​യി ഓ​ഫീ​സി​ലേ​ക്ക് ഈ ​വാ​തി​ലി​ലൂ​ടെ ക​യ​റി​യ മു​ഖ്യ​ൻ യോ​ഗ​ശേ​ഷം ഇ​തേ വാ​തി​ലി​ലൂ​ടെ​യാ​ണ് പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യ​ത്.

ന​ല്ല മ​ന​സാ​ക്ഷി​യും പൊ​തു​ജ​ന താ​ൽ​പ​ര്യ നി​ല​പാ​ടു​മു​ള്ള​വ​ർ​ക്ക് മ​തി​യാ​യ കാ​റ്റും വെ​ളി​ച്ച​വു​മു​ള്ള മു​റി മ​തി​യെ​ന്നും വാ​സ്തു​ദോ​ഷ​ത്തെ ഭ​യ​മി​ല്ലെ​ന്നും സി​ദ്ധ​രാ​മ​യ്യ അ​റി​യി​ച്ചു.