ലക്നോ: ഉത്തർ പ്രദേശിലെ ഉന്നാവിൽ പ്രാദേശിക മാധ്യമപ്രവർത്തകന് നേരെ വെടിവയ്പ്. പി.ഡി. നഗർ സ്വദേശിയായ മന്നു അശ്വതിക്ക്(25) നേരെയാണ് ആക്രമണമുണ്ടായത്.
ശനിയാഴ്ച രാത്രി 10:30-ഓടെയാണ് അശ്വതിക്ക് നേരെ അജ്ഞാതസംഘം ആക്രമണം നടത്തിയത്. കാൺപുരിലെ ആശുപത്രിയിൽ ചികിത്സയിലുള്ള ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.
ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
ഉത്തർ പ്രദേശിൽ മാധ്യമപ്രവർത്തകന് വെടിയേറ്റു
09:34 AM Jun 25, 2023 | Deepika.com