വി​​ശ്വാ​​സം കു​​ടും​​ബ​​ങ്ങ​​ളു​​ടെ ശ​​ക്തി​​യും വെ​​ളി​​ച്ച​​വും: മാ​​ർ ജോസഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട്

04:14 AM Mar 01, 2017 | Deepika.com
ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: വി​​​​ശ്വാ​​​​സ​​​​ത്തി​​​​ല​​​​ധി​​​​ഷ്ഠി​​​​ത​​​​മാ​​​​യ ജീ​​​​വി​​​​ത​​​​മാ​​​​ണ് കു​​​​ടും​​​​ബ​​​​ത്തി​​​​ന്‍റെ ശ​​​​ക്തി​​​​യും വെ​​​​ളി​​​​ച്ച​​​​വു​​​​മെ​​​​ന്ന് പാ​​​​ലാ ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് ക​​​​ല്ല​​​​റ​​​​ങ്ങാ​​​​ട്ട്. പാ​​​​റേ​​​​ൽ​​​​പ​​​​ള്ളി മൈ​​​​താ​​​​നി​​​​യി​​​​ൽ ആ​​​​രം​​​​ഭി​​​​ച്ച ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പത 18-ാമ​​​​ത് ബൈ​​​​ബി​​​​ൾ ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​ൻ ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ച്ചു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​ദ്ദേ​​ഹം. കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ വി​​​​ശ്വാ​​​​സ​​​​ത്തി​​​​ലും പ്രാ​​​​ർ​​​​ഥ​​​​ന​​​​യി​​​​ലും ആ​​​​ഴ​​​​പ്പെ​​​​ട്ടാ​​​​ണ് വ​​​​ള​​​​രേ​​​​ണ്ട​​​​ത്. യേ​​​​ശു​​​​വാ​​​​കു​​​​ന്ന ക​​​​ന​​​​ലി​​​​ൽ നി​​​​ന്നു വ​​​​ച​​​​നം സ്വീ​​​​ക​​​​രി​​​​ച്ചു കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ൾ പ്ര​​​​കാ​​​​ശി​​​​ത​​​​മാ​​​​ക​​​​ണം. വി​​​​ശ്വാ​​​​സ പാ​​​​ര​​​​ന്പ​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ ജീ​​​​വി​​​​ക്കു​​​​ന്ന ചി​​​​ല കു​​​​ടും​​​​ബ​​​​ങ്ങ​​​​ളി​​​​ൽ ശി​​​​ഥി​​​​ല​​​​ത നേ​​​​രി​​​​ടു​​​​ന്ന​​​​ത് വി​​​​ചി​​​​ന്ത​​​​ന​​​​ത്തി​​​​ന് വി​​​​ധേ​​​​യ​​​​മാ​​​​ക​​​​ണ​​​​മെ​​​​ന്നും മാ​​​​ർ ക​​​​ല്ല​​​​റ​​​​ങ്ങാ​​​​ട്ട് ഉ​​​​ദ്ബോ​​​​ധി​​​​പ്പി​​​​ച്ചു.

ഓ​​​​രോ കു​​​​ടും​​​​ബ​​​​വും ക​​​​രു​​​​ണ​​​​യു​​​​ടേ​​​​യും സ്വ​​​​ർ​​​​ഗ​​​​ത്തി​​​​ന്‍റെ​​​​യും പ്ര​​​​തീ​​​​ക​​​​മാ​​​​ക​​​​ണം. വീ​​​​ട് ന​​​​ഷ്ട​​​​പ്പെ​​​​ടു​​​​ന്ന​​​​ത് ഓ​​​​രോ മ​​​​നു​​​​ഷ്യ​​​​നും വേ​​​​ദ​​​​ന​​​​യു​​​​ള​​​​വാ​​​​ക്കു​​​​ന്ന കാ​​​​ര്യ​​​​മാ​​​​ണ്. വീ​​​​ടു​​​​വി​​​​ട്ടി​​​​റ​​​​ങ്ങി​​​​യ ധൂ​​​​ർ​​​​ത്ത​​​​പു​​​​ത്ര​​​​ൻ തി​​​​രി​​​​കെ​​​​വ​​​​രാ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ച്ചു. മ​​​​ക്ക​​​​ളി​​​​ൽ നി​​​​ന്നു മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ​​​​ക്ക് ഒ​​​​ന്നും മ​​​​റ​​​​ക്കാ​​​​നാ​​​​വാ​​​​ത്ത​​​​തി​​​​നാ​​​​ൽ മാ​​​​തൃ​​​​കാ​​​​പ​​​​ര​​​​മാ​​​​യ ജീ​​​​വി​​​​തം ന​​​​യി​​​​ക്കാ​​​​നും കൂ​​​​ടു​​​​ത​​​​ൽ ക​​​​രു​​​​ണ​​​​യു​​​​ള്ള​​​​വ​​​​രാ​​​​യി മാ​​​​റാ​​​​നും മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ ജാ​​​​ഗ്ര​​​​ത പു​​​​ല​​​​ർ​​​​ത്ത​​​​ണ​​​​മെ​​​​ന്നും മാ​​​​ർ ക​​​​ല്ല​​​​റ​​​​ങ്ങാ​​​​ട്ട് ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

രാ​​​​വി​​​​ലെ 9.15ന് ​​​​ചങ്ങനാശേരി അ​​​​തി​​​​രൂ​​​​പ​​​​ത നി​​​​യു​​​​ക്ത സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​ൻ മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ലി​​​​ന്‍റെ മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​ത്വ​​​​ത്തി​​​​ൽ ഫൊ​​​​റോ​​​​നാ​​​​യി​​​​ലെ വൈ​​​​ദി​​​​ക​​​​ർ ചേ​​​​ർ​​​​ന്ന് വി​​​​ശു​​​​ദ്ധ​​​​കു​​​​ർ​​​​ബാ​​​​ന അ​​​​ർ​​​​പ്പി​​​​ച്ചു. സ​​​​ഭ​​​​യു​​​​ടെ വി​​​​ശ്വാ​​​​സ കൈ​​​​മാ​​​​റ്റ​​​​വും, കു​​​​ടും​​​​ബ​​​​വും​​ എ​​​​ന്ന​​​​താ​​​​ണ് ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​ൻ വി​​​​ഷ​​​​യം. വി​​​​കാ​​​​രി​​ ജ​​​​ന​​​​റാ​​​​ൾ മ​​​​ല്പാ​​​​ൻ മോ​​​​ണ്‍. മാ​​​​ത്യു വെ​​​​ള്ളാ​​​​നി​​​​ക്ക​​​​ൽ വി​​​​ഷ​​​​യാ​​​​വ​​​​ത​​​​ര​​​​ണം ന​​​​ട​​​​ത്തി. ഈ​​​​ശോ സ്ഥാ​​​​പി​​​​ച്ച സ​​​​ഭ ജ​​​​ന​​​​ത​​​​യു​​​​ടെ പ്ര​​​​കാ​​​​ശ​​​​മാ​​​​യി നി​​​​ല​​​​കൊ​​​​ള്ളു​​​​ക​​​​യാ​​​​ണെ​​​​ന്നും ദൈ​​​​വ​​​​ത്തി​​​​ന്‍റെ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ലി​​​​ന് പ്ര​​​​ത്യു​​​​ത്ത​​​​രം ന​​​​ൽ​​​​കു​​​​ന്ന​​​​താ​​​​ണ് വി​​​​ശ്വാ​​​​സ​​​​മെ​​​​ന്നും മോ​​​​ണ്‍.​​​​വെ​​​​ള്ളാ​​​​നി​​​​ക്ക​​​​ൽ പ​​​​റ​​​​ഞ്ഞു.
ചങ്ങനാശേരി അ​​​​തി​​​​രൂ​​​​പ​​​​ത വി​​​​കാ​​​​രി ​​​​ജ​​​​ന​​​​റാ​​​​ൾ​​​​മാ​​​​രാ​​​​യ മോ​​​​ണ്‍.​​​​ജോ​​​​സ​​​​ഫ് മു​​​​ണ്ട​​​​ക​​​​ത്തി​​​​ൽ, മോ​​​​ണ്‍. ഡോ.​​​​മാ​​​​ണി പു​​​​തി​​​​യി​​​​ടം, മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​ൻ​​​​പ​​​​ള്ളി വി​​​​കാ​​​​രി ഫാ.​​​​കു​​​​ര്യ​​​​ൻ പു​​​​ത്ത​​​​ൻ​​​​പു​​​​ര, ബൈ​​​​ബി​​​​ൾ അ​​​​പ്പ​​​​സ്ത​​​​ലേ​​​​റ്റ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ.​​​​ആ​​​​ന്‍റ​​​​ണി പു​​​​ത്ത​​​​ൻ​​​​ക​​​​ളം എ​​​​ന്നി​​​​വ​​​​ർ സ​​​​ന്നി​​​​ഹി​​​​ത​​​​രാ​​​​യി​​​​രു​​​​ന്നു. ജ​​​​ന​​​​റ​​​​ൽ ക​​​​ണ്‍​വീ​​​​ന​​​​ർ ഫാ.​​​​ജേ​​​​ക്ക​​​​ബ് വാ​​​​രി​​​​ക്കാ​​​​ട്ട്, കോ​​​​ർ​​​​ഡി​​​​നേ​​​​റ്റ​​​​ർ ഫാ.​​​​തോ​​​​മ​​​​സ് പ്ലാ​​​​പ്പ​​​​റ​​​​ന്പി​​​​ൽ, കൈ​​​​ക്കാ​​​​ര​​​​ൻ ജോ​​​​സു​​​​കു​​​​ട്ടി കു​​​​ട്ടം​​​​പേ​​​​രൂ​​​​ർ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു. തു​​​​ട​​​​ർ​​​​ന്ന് റ​​​​വ.​​​​ഡോ.​​​​ജേ​​​​ക്ക​​​​ബ് കോ​​​​യി​​​​പ്പ​​​​ള്ളി​​​​ൽ, റ​​​​വ.​​​​ഡോ. തോ​​​​മ​​​​സ് വ​​​​ള്ളി​​​​യാ​​​​നി​​​​പ്പു​​​​റം എ​​​​ന്നി​​​​വ​​​​ർ വ​​​​ച​​​​ന​​​​പ്ര​​​​ഘോ​​​​ഷ​​​​ണ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി.

വൈ​​​​കു​​​​ന്നേ​​​​രം ചങ്ങനാശേരി അ​​​​തി​​​​രൂ​​​​പ​​​​ത ചാ​​​​ൻ​​​​സി​​​​ല​​​​ർ റ​​​​വ.​​​​ഡോ.​​​​ടോം പു​​​​ത്ത​​​​ൻ​​​​ക​​​​ളം വി​​​​ശു​​​​ദ്ധ​​​​ കു​​​​ർ​​​​ബാ​​​​ന അ​​​​ർ​​​​പ്പി​​​​ച്ചു. റ​​​​വ.​​​​ഡോ.​​​​ജോ​​​​ബി ക​​​​റു​​​​ക​​​​പ്പ​​​​റ​​​​ന്പി​​​​ൽ പ്രാ​​​​ർ​​​​ഥ​​​​ന ന​​​​യി​​​​ച്ചു. ഇ​​​​ന്ന് രാ​​​​വി​​​​ലെ 9.30ന് ​​​​തൃ​​​​ക്കൊ​​​​ടി​​​​ത്താ​​​​നം ഫൊ​​​​റോ​​​​നാ വി​​​​കാ​​​​രി ഫാ.​​​​വ​​​​ർ​​​​ഗീ​​​​സ് കാ​​​​ലി​​​​യി​​​​ലി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ഫൊ​​​​റോ​​​​ന​​​​യി​​​​ലെ വൈ​​​​ദി​​​​ക​​​​ർ വി​​​​ശു​​​​ദ്ധ​​​​ കു​​​​ർ​​​​ബാ​​​​ന അ​​​​ർ​​​​പ്പി​​​​ക്കും. അ​​​​തി​​​​രൂ​​​​പ​​​​ത നി​​​​യു​​​​ക്ത സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​ൻ മാ​​​​ർ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ൽ, റ​​​​വ.​​​​ഡോ.​​​​ദാ​​​​നി​​​​യേ​​​​ൽ പൂ​​​​വ​​​​ണ്ണ​​​​ത്തി​​​​ൽ എ​​​​ന്നി​​​​വ​​​​ർ വ​​​​ച​​​​ന​​​​പ്ര​​​​ഘോ​​​​ഷ​​​​ണം ന​​​​ട​​​​ത്തും.
വൈ​​​​കു​​​​ന്നേ​​​​രം 4.30ന് ​​​​അ​​​​തി​​​​രൂ​​​​പ​​​​താ പ്രൊ​​​​ക്യു​​​​റേ​​​​റ്റ​​​​ർ ഫാ.​​​​ഫി​​​​ലി​​​​പ്പ് ത​​​​യ്യി​​​​ൽ വി​​​​ശു​​​​ദ്ധ​​​​ കു​​​​ർ​​​​ബാ​​​​ന അ​​​​ർ​​​​പ്പി​​​​ക്കും. നാ​​​​ലു​​​​വ​​​​രെ തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ രാ​​​​വി​​​​ലെ 9.30 മു​​​​ത​​​​ൽ വൈ​​​​കു​​​​ന്നേ​​​​രം നാ​​​​ലു​​​​വ​​​​രേ​​​​യും വൈ​​​​കു​​​​ന്നേ​​​​രം 4.30 മു​​​​ത​​​​ൽ രാ​​​​ത്രി ഒ​​​​ന്പ​​​​തു​​​​വ​​​​രേ​​​​യും ര​​​​ണ്ട് സെ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലാ​​​​ണ് ക​​​​ണ്‍​വ​​​​ൻ​​​​ഷ​​​​ൻ ക്ര​​​​മീ​​​​ക​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.