കോട്ടയം: മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ 37-ാമത് യോഗം ഇന്നു കോട്ടയം മാർ ഏലിയ കത്തീഡ്രൽ അങ്കണത്തിൽ നടക്കും. അഞ്ചുവർഷത്തേക്കുള്ള സഭാ മാനേജിംഗ് കമ്മിറ്റിയംഗങ്ങളെയും വൈദിക ട്രസ്റ്റി, അത്മായ ട്രസ്റ്റി എന്നിവരെയും തെരഞ്ഞെടുക്കാനാണ് യോഗം. ഇന്ത്യക്കകത്തും വിദേശത്തുമുള്ള മലങ്കര ഓർത്തഡോക്സ് സഭയുടെ 1436 ഇടവകകളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട അയ്യായിരത്തോളം പ്രതിനിധികൾ പങ്കെടുക്കും.
അസോസിയേഷന് എത്തുന്ന പ്രതിനിധികൾ ബസേലിയസ് കോളജിന്റെ പ്രധാന പ്രവേശനകവാടത്തിൽ അധികാരപത്രം കാണിച്ച് അകത്ത് പ്രവേശിക്കണം. രാവിലെ ഒൻപതിന് പ്രതിനിധികളുടെ രജിസ്ട്രേഷൻ ആരംഭിക്കും.
12-ന് അവസാനിക്കും. നിലവിലുള്ള മാനേജിംഗ് കമ്മിറ്റി അംഗങ്ങൾക്ക് പ്രത്യേകമായും മറ്റുള്ളവർക്ക് മെത്രാസന അടിസ്ഥാനത്തിലും പ്രത്യേക രജിസ്ട്രേഷൻ കൗണ്ടറുകൾ ക്രമീകരിച്ചിട്ടുണ്ട്.
മലങ്കര അസോസിയേഷൻ യോഗം ഇന്ന്
04:14 AM Mar 01, 2017 | Deepika.com