മാ​സ​ങ്ങ​ളാ​യി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു

01:01 AM Apr 07, 2017 | Deepika.com
താ​മ​ര​ശേ​രി: കു​ടി​വെ​ള്ള​ത്തി​നാ​യി നാ​ടും ന​ഗ​ര​വും നെ​ട്ടോ​ട്ട​മോ​ടു​ന്പോ​ൾ അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ കാ​ര​ണം ല​ക്ഷ​ക്ക​ണ​ക്കി​ന് ലി​റ്റ​ർ കു​ടി​വെ​ള്ളം പാ​ഴാകു​ന്നു.
വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ കൊ​ടു​വ​ള്ളി സെ​ക‌്ഷ​നു കീ​ഴി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് മാ​സ​ങ്ങ​ളാ​യി പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കുന്ന​ത്.
താ​മ​ര​ശേ​രി​യി​ൽ ക​ത്തീ​ഡ്ര​ൽ ജം​ഗ്ഷ​നി​ൽ ദേ​ശീ​യ​പാ​ത​യി​ൽ ഓ​വു ചാ​ൽ നി​ർ​മി​ക്കാ​നാ​യി ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് കു​ഴി​യെ​ടു​ത്ത​പ്പോ​ഴാ​ണ് പൈ​പ്പ് പൊ​ട്ടി​യ​ത്.
നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടെ​ങ്കി​ലും ര​ണ്ട ് മാ​സ​ത്തോ​ളം കു​ടി​വെ​ള്ളം പ​ര​ന്നൊ​ഴു​കി. ക​ഴി​ഞ്ഞ ദി​വ​സം പൈ​പ്പി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി ടാ​റിം​ഗ് നി​ർ​വ​ഹി​ച്ചു. ഇ​തോ​ടെ വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് തൊ​ട്ട​ടു​ത്ത സ്ഥ​ല​ത്തേ​ക്കു മാ​റി കൂ​ടു​ത​ൽ ശ​ക്തി​യി​ൽ ഓ​ട​യി​ലേ​ക്ക് ഒ​ഴു​കു​ക​യാ​ണ്.
താ​മ​ര​ശേ​രി ടൗ​ണി​ൽ അ​ര​ക്കി​ലോ​മീ​റ്റ​റി​നു​ള്ളി​ൽ മൂ​ന്നി​ട​ത്ത് പൈ​പ്പ് പൊ​ട്ടി വെ​ള്ളം റോ​ഡി​ൽ പ​ര​ന്നൊ​ഴു​കു​ന്നു​ണ്ട ്.
പ​ന്നൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻഡറി സ്കൂ​ളി​ന് സ​മീ​പ​ത്താ​യി നാ​ലു​മാ​സ​ത്തോ​ള​മാ​യി പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​വു​ന്നു​ണ്ട ്.