കുറ്റ്യാടി: പത്മശ്രീ നേടിയ മീനാക്ഷി ഗുരുക്കൾക്ക് സ്വീകരണവും കളരി അഭ്യാസികളുടെ സംഗമവും നടത്തി. സൗഭദ്രം കളരി സംഘമാണ് പരിപാടി സംഘടിപ്പിച്ചത്. മീനാക്ഷി ഗുരുക്കളുടെ ഭർത്താവ് രാഘൂട്ടിഗുരുക്കളുടെ ശിഷ്യൻ കരുണൻ ഗുരുക്കളെയും ആദരിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജൻ അധ്യക്ഷത വഹിച്ചു. കോളി സുരേഷ് ഗുരുക്കൾ ഉപഹാരം നൽകി. കെ.വി. രാജൻ, മീനാക്ഷി ഗുരുക്കൾ, വളപ്പിൽ കരുണൻ ഗുരുക്കൾ, സജീവൻ മൊകേരി, സി.വി. അഷ്റഫ്, കെ.കെ. സുരേഷ്, പ്രമോദ് കക്കട്ടിൽ, എം.എം. രാധാകൃഷ്ണൻ, വി.വി. പ്രഭാകരൻ,അഖിലേന്ദ്രൻ നരിപ്പറ്റ, മോഹനൻ ആയടത്തിൽ എന്നിവർ പ്രസംഗിച്ചു.
ീനാക്ഷി ഗുരുക്കൾക്ക് സ്വീകരണം നൽകി
12:57 AM Apr 07, 2017 | Deepika.com