പേരാമ്പ്ര: ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജയെ പോലീസ് മർദിച്ചതിലും അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ പേരാമ്പ്രയിൽ പ്രകടനം നടത്തി.
കെ.കെ. രജീഷ്, എ. ബാലചന്ദ്രൻ , തറമ്മൽ രാജേഷ്, കെ. സുലോചൻ, പി.കെ. ഷാജി, എം. ജയസുധ, കെ.സി. ശശികുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
മഹിജയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോഴിക്കോട് പ്രതിഷേധ പ്രകടനം നടത്തിയ ഡിസിസി പ്രസിഡന്റ് ടി. സിദ്ദിഖ്, കെഎസ് യു സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് എന്നിവർ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ പോലീസ് മർദിച്ചതിൽ പ്രതിഷേധിച്ചാണ് ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാമ്പ്രയിൽ പ്രകടനം നടത്തിയത്.
സത്യൻ കടിയങ്ങാട്, ഇ.വി. രാമചന്ദ്രൻ , എരവത്ത് മുനീർ, പി.കെ. രാഗേഷ് , രാജൻ മരുതേരി , ഇ.ടി. സത്യൻ, വാസു വേങ്ങേരി , രാജൻ പുതിയേടത്ത്, കെ.സി. ഗോപാലൻ,
സി.കെ. ബാലൻ, രാജീവൻപാറാട്ടുപാറ, പി.കെ. ലതേഷ്, കെ.സി. രവീന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.
മഹിജയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് പ്രകടനം നടത്തി
12:57 AM Apr 07, 2017 | Deepika.com