ടി​ങ്ക​റിം​ഗ് ല​ബോ​റ​ട്ട​റി നേ​ട്ടം: സ്കൂ​ളി​നും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​നു​മോ​ദ​നം

12:57 AM Apr 07, 2017 | Deepika.com
കു​റ്റ്യാ​ടി: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ നീ​തി ആ​യോ​ഗി​ന്‍റെ കീ​ഴി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന അ​ട​ൽ ഇ​ന്നോ​വേ​ഷ​ൻ പ​ദ്ധ​തി​യി​ൽ ചാ​ത്ത​ങ്കോ​ട്ടു​ന​ട എ.​ജെ ജോ​ൺ മെ​മ്മോ​റി​യ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് അ​ട​ൽ ടി​ങ്ക​റിം​ഗ് ല​ബോ​റ​ട്ട​റി നേ​ട്ടം കൈ​വ​രി​ച്ച​തി​ൽ ചാ​ത്ത​ങ്കോ​ട്ട്ന​ട പൗ​രാ​വ​ലി​യു​ടെ ആ​ദ​രം.
വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും നാ​ട്ടു​കാ​രും അ​ണി​ചേ​ർ​ന്ന ഘോ​ഷ​യാ​ത്ര ന​ട​ത്തി.
മ​യൂ​ഖ​ദാ​സ്, സാ​ന്ദ്ര​മ​രി​യ, വി​ഷ്ണു​പ്രി​യ, മു​ര​ളി തു​ട​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ളും പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ടി.​ടി മൂ​സ, അ​ധ്യാ​പ​ക​ൻ ഷി​ബി​ൻ മാ​ത്യു തു​ട​ങ്ങി​യ സം​ഘ​മാ​ണ് ഹൈ​ദ​രാ​ബാ​ദ് ഉ​സ്മാ​നി​യ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ പ്രോ​ജ​ക്ടു​ക​ൾ അ​വ​ത​രി​പ്പി​ച്ച​ത്. അ​നു​മോ​ദ​ന സ​മ്മേ​ള​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​മ്മ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് ഒ.​ടി ഷാ​ജി ഓ​ത​റ​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ജോ​ർ​ജ് തീ​ണ്ടാ​പ്പാ​റ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​പി ച​ന്ദ്ര​ൻ, കെ.​പി ശ്രീ​ധ​ര​ൻ, പ്രി​ൻ​സി​പ്പ​ൽ ഫാ.​അ​ഗ​സ്റ്റി​ൻ പു​ന്ന​ശ്ശേ​രി, മാ​യ പു​ല്ലാ​ട്ട്, ടി.​ടി മൂ​സ, പി.​കെ ന​വാ​സ്, പി.​കെ ബാ​ബു, സ​ബീ​ൽ റ​ഹ്‌​മാ​ൻ, വി​ഷ്ണു​പ്രി​യ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.