കൂരാച്ചുണ്ട്: സിപിഐക്കെതിരെയും ബ്രാഞ്ച് സെക്രട്ടറിക്കെതിരെയും നടക്കുന്ന അപവാദ പ്രചാരണങ്ങളെ പ്രതിരോധിക്കുമെന്ന് സിപിഐ കൂരാച്ചുണ്ട് ബ്രാഞ്ച് കമ്മറ്റി.
പണത്തിനും സ്വാധീനത്തിനും വഴങ്ങാത്ത പൊതുപ്രവർത്തകനെ അപവാദത്തിലൂടെ തകർക്കാനുള്ള ഗൂഢനീക്കം അപലപനീയമാണെന്ന് യോഗം വിലയിരുത്തി.
പീറ്റർ കിങ്ങിണിപ്പാറ അധ്യക്ഷത വഹിച്ചു. കെ.വി. കുഞ്ഞപ്പൻ, എൻ.കെ. ദാമോദരൻ, കെ.കെ. രവി, എം. വിനു, എ.കെ. പ്രേമൻ, എം. കുട്യാലി എന്നിവർ പ്രസംഗിച്ചു.
അപവാദ പ്രചാരണം പ്രതിരോധിക്കുമെന്ന് സിപിഐ
12:57 AM Apr 07, 2017 | Deepika.com