ലാപ്ടോപ്പ് വിതരണം ചെയ്തു
12:55 AM Apr 07, 2017 | Deepika.com
പേരാമ്പ്ര: ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിദ്യാർഥികൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് നഫീസ കൊയിലോത്ത് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് കെ.പി. ബിജു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെംബർ സി.എം. ബാബു, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.ബി. ബിനീഷ്, പഞ്ചായത്ത് സെക്രട്ടറി ഷാജി എം. സ്റ്റീഫൻ, അസിസ്റ്റന്റ് സെക്രട്ടറി അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.