കട്ടപ്പന: കാഞ്ഞിരപ്പള്ളി രൂപത കോര്‍പറേറ്റ് മാനേജ്മെന്റ് സ്കൂള്‍സിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ‘ദീപിക ഗുരുഹൃദയങ്ങളിലേക്ക്’ പദ്ധതി തുടങ്ങി. സമൂഹത്തിനും രാജ്യത്തിനും യശസും കരുത്തുമായി നില കൊള്ളുന്ന ദീപിക ദിനപത്രത്തെ കുടുംബാംഗമെന്ന നിലയില്‍ ഹൃദയത്തോടു ചേര്‍ത്തുനിര്‍ത്താന്‍ തയാറാകണമെന്ന് കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ ആവശ്യപ്പെട്ടു.
കോർപറേറ്റിനു കീഴിലുള്ള മുഴുവൻ അധ്യാപകരും അന ധ്യാപകരും ദീപികയുടെ വരി ക്കാരാകുന്ന പദ്ധതിയാണിത്.കട്ടപ്പന സെന്റ് ജോര്‍ജ് പാരീഷ് ഹാളില്‍ നടന്ന കാഞ്ഞിരപ്പള്ളി രൂപത കോര്‍പറേറ്റ് സ്കൂള്‍ അധ്യാപക-അനധ്യാപക സംഗമത്തില്‍ ‘ദീപിക ഗുരുഹൃദയങ്ങളിലേക്ക്’ എന്ന പദ്ധതിയുടെ ഉദ്ഘാടനംനിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
ചടങ്ങില്‍ രൂപത വികാരി ജനറാള്‍ ഫാ. ജസ്റ്റിന് പഴേപറമ്പില്‍ അധ്യക്ഷതവഹിച്ചു. ദീപിക കാഞ്ഞിരപ്പള്ളി രൂപത കോ-ഓര്‍ഡിനേറ്റര്‍ ഫാ. മാത്യു പുത്തന്‍പറമ്പില്‍ പദ്ധതി വിശദീകരണം നടത്തി. കട്ടപ്പന സെന്റ് ജോര്‍ജ് ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര് ഡൊമനിക് ജേക്കബില്‍നിന്നു വാര്‍ഷിക വരിസംഖ്യ സ്വീകരിച്ചാണു മാര്‍ ജോസ് പുളിക്കല്‍ പദ്ധതിക്കു തുടക്കംകുറിച്ചത്.
‘ദീപിക ഗുരുഹൃദയങ്ങളിലേക്ക്' പദ്ധതി തുടങ്ങി
10:56 PM Feb 26, 2017 | Deepika.com