ഉപ്പള(കാസർഗോഡ്): മജ്ബയലിൽ തെരുവുനായ്ക്കൂട്ടം അഞ്ച് ആടുകളെ കടിച്ചുകൊന്നു. ഉപ്പള പത്വാടി മജലിലെ അയൂബിന്റെ വീട്ടുമുറ്റത്ത് കെട്ടിയിരുന്ന ആടുകളെയാണ് തെരുവ് നായ്ക്കൂട്ടം കടിച്ചുകൊന്നത്. ഇന്നലെ പുലർച്ചെ മൂന്നോടെയാണു സംഭവം. ആടുകളുടെ കരച്ചിൽ കേട്ട് അയൂബ് പുറത്തിറങ്ങി നോക്കിയപ്പോഴാണ് ഇരുപതിലേറെ വരുന്ന നായ്ക്കളെ കണ്ടത്. നായ്ക്കൂട്ടത്തെ ഓടിച്ചുവിടുന്നതിനിടെ രണ്ട് ആടുകളെ കടിച്ചുകൊണ്ടുപോയി. പിന്നീടാണ് മൂന്ന് ആടുകളെ കൊന്നൊടുക്കിയ നിലയിൽ കണ്ടത്.
പത്ത് ആടുകളെയാണ് അയൂബ് വളർത്തുന്നത്. ഈ കുടുംബത്തിന്റെ ഉപജീവനമാർഗം കൂടിയാണിത്. മാസങ്ങൾക്ക് മുന്പും ഈ പ്രദേശത്ത് സമാനമായ രീതിയിൽ തെരുവുനായ്ക്കളുടെ ആക്രമണമുണ്ടായിരുന്നു. അന്ന് നാല് ആടുകളേയാണ് കടിച്ചുകൊന്നത്.
തെരുവുനായ്ക്കൂട്ടം അഞ്ച് ആടുകളെ കടിച്ചുകൊന്നു
10:44 PM Feb 26, 2017 | Deepika.com