തർക്കം പരിശോധിക്കേണ്ടത് അച്ചടക്ക സമിതിയാണെന്ന്
12:53 AM Feb 26, 2017 | Deepika.com
കൊച്ചി: സിബിഎസ്ഇ സ്കൂളുകളിൽ കുട്ടികൾ തമ്മിലുണ്ടാകുന്ന തർക്കം സംബന്ധിച്ച് അന്വേഷണം നടത്തേണ്ടതും നടപടികൾ സ്വീകരിക്കേണ്ടതും സിബിഎസ്ഇ ബൈലോ പ്രകാരമുള്ള അച്ചടക്ക സമിതിയാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. സമിതിയുടെ തീരുമാനം അന്യായമായാൽ മാത്രമേ മനുഷ്യാവകാശ കമ്മീഷന് ഇടപെടാൻ കഴിയുകയുള്ളൂവെന്നും കമ്മീഷൻ ആക്ടിംഗ് ചെയർമാൻ പി. മോഹനദാസ് ഉത്തരവിൽ പറഞ്ഞു. ഇടപ്പള്ളിയിലെ ഒരു സിബിഎസ്ഇ സ്കൂളിൽ കുട്ടികൾ തമ്മിലുണ്ടായ വഴക്കിനെത്തുടർന്ന് ഒരു വിദ്യാർഥിയെ പുറത്താക്കിയ നടപടിയിലാണ് ഉത്തരവ്.