കോതമംഗലം: കോഴിപ്പിള്ളി കുമ്പപ്പിള്ളി കെ.എം. ജോണിയുടേയും ലില്ലി ജോണിയുടേയും മകൻ ആന്റണി ജോണ് എംഎൽഎയും പൈങ്ങോട്ടൂർ ചേന്നപ്പിള്ളിൽ പരേതനായ സി.വി. ജോർജിന്റെയും സോഫിയ ജോർജിന്റെയും മകൾ സ്റ്റെഫി ജോർജും വിവാഹിതരായി. കോതമംഗലം സെന്റ ജോർജ് കത്തീഡ്രലിൽ ശനിയാഴ്ച വൈകുന്നേരമായിരുന്നു വിവാഹം. കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, ബിഷപ് മാർ ജോർജ് പുന്നക്കോട്ടിൽ എന്നിവരുടെ മുഖ്യകാർമികത്വത്തിലായിരുന്നു വിവാഹ ചടങ്ങ്.
മന്ത്രി എം.എം. മണി, ജോയ്സ് ജോർജ് എം.പി, എംഎൽഎമാരായ എൽദോ ഏബ്രഹാം, എം. സ്വരാജ്, എസ്. ശർമ, പി.ജെ. ജോസഫ്, പി.സി. ജോർജ്, സുരേഷ് കുറുപ്പ്, വി.ഡി. ദേവസ്യ, കെ.ജെ. മാക്സി തുടങ്ങി നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു
ആന്റണി ജോണ് എംഎൽഎ വിവാഹിതനായി
12:53 AM Feb 26, 2017 | Deepika.com