കമല സുരയ്യ പുരസ്കാരം സക്കറിയയ്ക്ക്
12:53 AM Feb 26, 2017 | Deepika.com
കോഴിക്കോട്: ഗള്‍ഫ് മാധ്യമം കമല സുരയ്യ പുരസ്കാരം പ്രമുഖ എഴുത്തുകരന് സക്കറിയയ്ക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. എം. മുകുന്ദന് ചെയര്‍മാനും കെ.പി. രാമനുണ്ണി, പി.കെ. പാറക്കടവ് എന്നിവര്‍ അംഗങ്ങളുമായ ജഡ്ജിംഗ് കമ്മിറ്റിയാണ് സക്കറിയയെ പുരസ്കാരത്തിനു തെരഞ്ഞെടുത്തത്. മാര്‍ച്ച് നാലിന് തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടക്കുന്ന മാധ്യമം ലിറ്റ് ഫെസ്റ്റില്‍ പുരസ്കാരം സമ്മാനിക്കും. സച്ചിദാനന്ദന്, ടി.ജെ.എസ്. ജോര്‍ജ് എന്നിവരാണ് ഇതിനുമുമ്പ് മാധ്യമം കമല സുരയ്യ പുരസ്കാരത്തിന് അര്‍ഹരായവര്‍.