കണ്ണൂർ: രാജീവൻ കാവുമ്പായി സ്മാരക മാധ്യമ അവാർഡ് ദീപിക കോട്ടയം ബ്യൂറോ ചീഫ് റെജി ജോസഫ് ഏറ്റുവാങ്ങി.
ഇന്നലെ കണ്ണൂർ പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജ പുരസ്കാരം സമ്മാനിച്ചു. ദേശാഭിമാനി സബ് എഡിറ്ററായിരുന്ന രാജീവൻ കാവുമ്പായിയുടെ സ്മരണയ്ക്ക് കണ്ണൂർ പ്ലസ് ക്ലബും ദേശാഭിമാനി എംപ്ലോയീസ് വെൽഫെയർ അസോസിയേഷനും സംയുക്തമായി ഏർപ്പെടുത്തിയതാണ് പതിനായിരം രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്ന പുരസ്കാരം.
പ്രസ് ക്ലബ് പ്രസിഡന്റ് കെ.ടി. ശശി അധ്യക്ഷത വഹിച്ചു. കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി സി. നാരായണൻ, പ്രസ് ക്ലബ് സെക്രട്ടറി എൻ.പി.സി. രഞ്ജിത്, ദേശാഭിമാനി എംപ്ലോയീസ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് പി.പി. കരുണാകരൻ, സെക്രട്ടറി പി. അജീന്ദ്രൻ, രാജീവൻ കാവുമ്പായിയുടെ സഹോദരൻ കെ. രാധാകൃഷ്ണൻ, പുരസ്കാര ജേതാവ് റെജി ജോസഫ് എന്നിവർ പ്രസംഗിച്ചു. ദീപികയിൽ പ്രസിദ്ധീകരിച്ച ‘അവർ കാത്തിരിക്കുന്നു കൈത്താങ്ങിനായി ’ എന്ന പരമ്പരയാണ് പുരസ്കാരത്തിന് അർഹമായത്.
റെജി ജോസഫ് അവാർഡ് ഏറ്റുവാങ്ങി
12:46 AM Feb 26, 2017 | Deepika.com