തൃശൂർ: എഴുപതു വയസു കഴിഞ്ഞ ചിത്രകാരന്മാർക്കായി ലളിതകലാ അക്കാദമി ചിത്രകലാ ക്യാമ്പ് നടത്തുന്നു. മാർച്ച് നാലു മുതൽ എട്ടുവരെ മുളംകുന്നത്തുകാവ് കിലയിലാണു ക്യാമ്പ്. ക്യാമ്പ് നാലാം തീയതി രാവിലെ പത്തിന് കാർട്ടൂണിസ്റ്റ് യേശുദാസൻ ഉദ്ഘാടനം ചെയ്യും.
ചിത്രകാരന്മാരായ ജി. അഴീക്കോട്, കെ.എൻ. ദാമോദരൻ, എം.വി. ഫ്രാൻസിസ്, മരിയ ബ്ലോം, ടിഎഎസ് മേനോൻ, കെ. കൃഷ്ണൻകുട്ടൻ വാര്യർ, കെ. കൃഷ്ണൻ നായർ, ടി.പി. കൃഷ്ണൻ, സി. കുഞ്ഞന്പു നായർ, ജി. ഓമനക്കുട്ടൻപിള്ള, റാം മോഹൻലാൽ, പി.എം. രാജം, കെ.കെ. രാജപ്പൻ, ടി. രാഘവൻ, സി.ആർ. രാധാകൃഷ്ണൻ, വി.പി. ശ്രീധരൻ, വേലായുധൻ കാച്ചിലാട്ട് എന്നീ ചിത്രകാരന്മാർക്ക് ഈ ക്യാമ്പ് അപൂർവമായ സ്നേഹ സംഗമമാകും.
മുതിർന്ന ചിത്രകാരന്മാർക്കു ക്യാമ്പ്
12:46 AM Feb 26, 2017 | Deepika.com