ഹരിപ്പാട്:സംസ്്കരിക്കാന്‍ സ്ഥലമില്ലാത്ത വിദ്യാര്‍ഥിയുടെ മൃതദേഹം പാര്‍ട്ടി ഓഫീസില്‍ സംസ്്കരിക്കും. ആയാപറമ്പ് പുതുമ നയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ബൈജുവിന്റെ മകള്‍ അനശ്വരയുടെ (ചിഞ്ചു -17) മൃതദേ ഹമാണ് ഇന്ന് ഉച്ചയ്ക്ക് 12ന് സിപിഎമ്മിന്റെ ചെറുതനലോക്കല് കമ്മറ്റി ഓഫീസ് മുറ്റത്ത് സംസ്കരിക്കുന്നത്.
അനശ്വരയുടെ മൃതദേഹം സംസ്ക്കരിക്കാന്‍ സ്ഥലമില്ലെന്ന പത്രവാര്‍ത്തയെ തുടര്‍ന്ന് ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ഒത്തുകൂടി അഞ്ച് സെന്റ് സ്ഥലം വിലയ്ക്ക് വാങ്ങി നല്കാന് ശ്രമം നടത്തിയെങ്കിലും സ്ഥലം ഉടമയ്ക്ക് പണം ഒന്നായി ഇന്നലെ തന്നെ നല്‍കണമെന്ന നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തത്.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സര്‍ക്കാര്‍ സഹായങ്ങള്‍ നല്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും.വ്യാഴാഴ്ചയായിരുന്നു അനശ്വര മരിച്ചത്.
സംസ്്കരിക്കാന്‍ സ്ഥലമില്ല; വിദ്യാര്‍ഥിനിയുടെ മൃതദേഹം പാര്‍ട്ടി ഓഫീസില്‍ സംസ്കരിക്കും
01:29 AM Feb 25, 2017 | Deepika.com