പീരുമേട്: ദേശിയ പാത 183ല്‍ കുട്ടിക്കാനത്തിന് സമീപം നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിഞ്ഞ് അഞ്ചു പേര്‍ക്ക് പരിക്കേറ്റു. റാന്നി സ്വദേശികളായ സി.എം.വര്‍ഗീസ് (18 ), ലിജോ എബ്രഹാം (17) എന്നിവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റുള്ളവരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ഇവരിൽ മൂന്നു പേരുടെ നില ഗുരുതരമാണ്.
ഇന്നലെ വൈകുന്നേരം ആറോടെയാണ് സംഭവം. കുട്ടിക്കാനത്തു നിന്ന് ഇറക്കം ഇറങ്ങി പോവുകയായിരുന്ന കാര്‍ ഐ.എച്ച്.അര്.ഡി കോളജിന് സമീപത്ത് വച്ച് കലുങ്കില്‍ തട്ടി മറിയുകയായിരുന്നു. വാഹനത്തിനുള്ളില്‍ ആറു പേര് ഉണ്ടായിരുന്നതായാണ് പോലീസ് നല്കുന്ന വിവരം. പീരുമേട്ടില്‍ നിന്ന് എത്തിയ അഗ്നിശമന സേനാംഗങ്ങളും പീരുമേട് പോലീസും എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.
കുട്ടിക്കാനത്തിന് സമീപം കാര്‍ മറിഞ്ഞ് അഞ്ചുപേര്‍ക്കു പരിക്ക്
01:29 AM Feb 25, 2017 | Deepika.com