മൂവാറ്റുപുഴ: കസ്തൂരിരംഗൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയിൽ മാർച്ച് നാലിന് യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താലിനോട് ഹൈറേഞ്ച് സംരക്ഷണസമിതി സഹകരിക്കില്ലെന്ന് ജനറൽ കണ്‍വീനർ ഫാ.സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ പറഞ്ഞു.
ഇപ്പോൾ ഹർത്താൽ ആഹ്വാനവുമായി ഇറങ്ങിയിരിക്കുന്ന യുഡിഎഫിന്റെ ഉദ്ദേശശുദ്ധിയിൽ സംശയമുണ്ട്. കസ്തൂരിരംഗൻ റിപ്പോർട്ടിൽ അന്തിമവിജ്ഞാപനം വൈകരുത്. വനമേഖലയിൽ മാത്രമായി ഇഎസ്എ പരിമിതപ്പെടുത്താനുള്ള സംസ്ഥാന സർക്കാർ തീരുമാനം സ്വാഗതാർഹമാണ്. അതിന്റെ അടിസ്ഥാനത്തിൽ നടപടികൾ വേഗത്തിലാക്കണം. ഈ ആവശ്യം ഉന്നയിച്ച് ഈ മാസം 27നും മാർച്ച് ഒന്ന്, രണ്ട്, മൂന്ന് തീയതികളിലും ഹൈറേഞ്ചിലെ നാലു കേന്ദ്രങ്ങളിൽ സായാഹ്ന ധർണ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് ഹർത്താലിനോട് സഹകരിക്കില്ല: ഹൈറേഞ്ച് സംരക്ഷണസമിതി
01:29 AM Feb 25, 2017 | Deepika.com