തലശേരി: സിനി എക്സിബിറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായിരുന്ന ലിബർട്ടി ബഷീറിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന്റെ പരോക്ഷവിമർശനം. ഒരു മഹാനടന് തന്നെ സ്വാധീനിക്കാൻ കഴിയുമെന്നാണ് തലശേരിയിലെ ഒരു വ്യക്തി പറഞ്ഞതെന്നും എന്നാൽ തലശേരിക്കാരനായ അയാൾക്ക് എന്നെ മനസിലാക്കാൻ കഴിഞ്ഞിട്ടില്ലെന്നും പിണറായി പറഞ്ഞു.
എന്നെ സ്വാധീനിക്കാൻ എന്തുകൊണ്ടാണ് അയാൾക്ക് കഴിയാതിരുന്നത്. സിനിമാ പ്രതിസന്ധി ഉണ്ടായപ്പോൾ താൻ മുന്നോട്ടുവച്ചത് അംഗീകരിക്കാൻ അദ്ദേഹം തയാറായില്ല. എന്നിട്ടിപ്പോൾ പ്രശ്നങ്ങൾ മറ്റുള്ളവരുടെ പെടലിക്കിടാനാണ് ശ്രമിക്കുന്നത്. അത്തരം ചിത്രീകരണങ്ങൾക്കൊന്നും ഇറങ്ങിപ്പുറപ്പെടേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലിബർട്ടി ബഷീറിനെതിരേ മുഖ്യമന്ത്രി
01:29 AM Feb 25, 2017 | Deepika.com