കു​ള​ത്തു​വ​യ​ൽ തീർത്ഥാടനം നാളെ

12:21 AM Apr 06, 2017 | Deepika.com
കു​ള​ത്തു​വ​യ​ൽ: നാ​ളെ ന​ട​ക്കു​ന്ന കു​ള​ത്തു​വ​യ​ൽ തീ​ർ​ത്ഥാ​ട​ന​ത്തി​നു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി റെ​ക്ട​ർ ഫാ. ​തോ​മ​സ് ച​ക്കി​ട്ട​മു​റി അ​റി​യി​ച്ചു. ഈ​സ്റ്റ​റി​നു മു​ന്നോ​ടി​യാ​യി ക്രൈ​സ്ത​വ​ർ അ​നു​ഷ്ഠി​ക്കു​ന്ന അ​ൻ​പ​ത് ദി​ന നോ​മ്പി​ന്‍റെ ഭാ​ഗ​മാ​യ നാ​ല്പ​താം വെ​ള​ളി ആ​ച​ര​ണ​മാ​ണി​ത്. നാ​ളെ പു​ല​ർ​ച്ചെ ഒ​ന്നി​ന് താ​മ​ര​ശേ​രി മേ​രി മാ​താ ക​ത്തീ​ഡ്ര​ലി​ൽ നി​ന്നു കു​ള​ത്തു​വ​യ​ൽ സെ​ന്‍റ് ജോ​ർജ് തീ​ർ​ത്ഥാ​ട​ന കേ​ന്ദ്രം ദേ​വാ​ല​യ​ത്തി​ലേ​ക്കു ബി​ഷ​പ് മാ​ർ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യ​ലി​ന്‍റ് നേ​തൃ​ത്വ​ത്തി​ൽ കു​രി​ശി​ന്‍റെ വ​ഴി ന​ട​ത്തും. രാ​വി​ലെ ഒ​ൻ​പ​തോ​ടെ കു​ള​ത്തു​വ​യ​ൽ ദേ​വാ​ല​യ​ത്തി​ൽ എ​ത്തി​ച്ചേ​രും. ഇ​തോ​ടൊ​പ്പം വി​ല​ങ്ങാ​ട്, മ​രു​തോ​ങ്ക​ര ഫൊ​റോ​ന​യു​ടെ കീ​ഴി​ൽ പെ​ടു​ന്ന ദേ​വാ​ല​യ​ങ്ങ​ളി​ൽ നി​ന്നു​ള്ള കു​രി​ശി​ന്‍റെ വ​ഴി​ യാ​ത്ര പെ​രു​വ​ണ്ണാ​മൂ​ഴി​യി​ൽ രാ​വി​ലെ ഏ​ഴി​നു സം​ഗ​മി​ച്ചു കു​ള​ത്തു​വ​യ​ലി​ലേ​ക്കു നീ​ങ്ങും. ഇ​തി​നി​ട​യി​ൽ രാ​വി​ലെ എ​ട്ടി​ന് ചെ​മ്പ്ര സ്മ​ര​ണാ​മ​ണ്ഡ​പ​ത്തി​ൽ നി​ന്നു ദേ​വാ​ല​യ​ത്തി​ലേ​ക്കും കു​രി​ശി​ന്‍റെ വ​ഴി ന​ട​ക്കും. 8.30 നു ​ദേ​വാ​ല​യ​ത്തി​നു​ള്ളി​ലും കു​രി​ശി​ന്‍റെ വ​ഴി ന​ട​ത്തും. രാ​വി​ലെ ഒ​ൻ​പ​തി​ന് ബി​ഷ​പ് മാ​ർ ഇ​ഞ്ച​നാ​നി​യ​ൽ സ​മാ​പ​നാ​ശീ​ർ​വ്വാ​ദം ന​ൽ​കും. തു​ട​ർ​ന്നു വി​ശു​ദ്ധ കൊ​ച്ചു​ത്രേ​സ്യ​യു​ടെ മാ​താ​പി​താ​ക്ക​ളാ​യ വി​ശു​ദ്ധ​രാ​യ ലൂ​യി മാ​ർ​ട്ടി​ൻ, വി​ശു​ദ്ധ സെ​ലി​ഗ്വെ​രി​ൽ എ​ന്നി​വ​രു​ടെ തി​രു​ശേ​ഷി​പ്പ് ദേ​വാ​ല​യ​ത്തി​ൽ അ​ദ്ദേ​ഹം പ്ര​തി​ഷ്ഠി​ക്കും. 9.45 ന് ​ബി​ഷ​പ്പ് എ​മരിറ്റസ് മാ​ർ പോ​ൾ ചി​റ്റി​ല​പ്പ​ള്ളി​യു​ടെ മു​ഖ്യ​കാ​ർ​മ്മി​ക​ത്വ​ത്തി​ൽ വിശുദ്ധ ​കു​ർ​ബ്ബാ​ന ന​ട​ക്കും. കോ​ഴി​ക്കോ​ട് ബിഷപ് ഡോ. വ​ർ​ഗീ​സ് ച​ക്കാ​ല​യ്ക്ക​ൽ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. 11.30 നു ​ന​ട​ക്കു​ന്ന ഊ​ട്ട് നേ​ർ​ച്ച​യോ​ടെ സ​മാ​പി​ക്കും. വി​കാ​രി ജ​ന​റാ​ൾ മോ​ൺ. മാ​ത്യു മാ​വേ​ലി, ചാ​ൻ​സ​ല​ർ ഡോ. ഏ​ബ്രാ​ഹം കാ​വി​ൽ പു​ര​യി​ടം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ം. ആയിരക്കണക്കിനു വി​ശ്വാ​സി​ക​ൾ കു​ള​ത്തു​വ​യ​ലി​ൽ എ​ത്തി​ച്ചേ​രും. മ​ട​ക്ക​യാ​ത്ര​ക്കു​ള്ള വാ​ഹ​ന സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നു ഫാ. ​തോ​മ​സ് ച​ക്കി​ട്ട​മു​റി അ​റി​യി​ച്ചു.
പാ​രി​ഷ് സെ​ക്ര​ട്ട​റി ഷാ​ജു ജോ​സ​ഫ് ക​ണ​ക്ക​ഞ്ചേ​രി, ട്ര​സ്റ്റി​മാ​രാ​യ ജോ​സ് മു​ട്ട​ത്തു കാ​ട്ടേ​ൽ, എ​സ്ത​പ്പാ​ൻ തോ​ട്ടു​ങ്ക​ൽ , ഷാ​ജു പാ​ട്ട​ശേ​രി എ​ന്നി​വ​രും വാ​ർ​ത്താ സ​മ്മേ​ള​ത്തി​ൽ സം​ബ​ന്ധി​ച്ചു.