ഗതാഗതം നിരോധിച്ചു

12:21 AM Apr 06, 2017 | Deepika.com
നാ​ദാ​പു​രം: പാ​റ​ക്ക​ട​വ് - കൊ​യ​ന്പ്ര​പ്പാ​ലം കു​റു​വ​ന്തേ​രി റോ​ഡി​ൽ ക​ല്ലി​ക്ക​ണ്ടി പ​ള്ളി​ക്ക് സ​മീ​പം ക​ലു​ങ്കി​ന്‍റെ പ്ര​വൃ​ത്തി ആ​രം​ഭി​ച്ച​തി​നാ​ൽ ഇന്നു മു​ത​ൽ ഇതുവഴിയുള്ള ഗ​താ​ഗ​തം നി​രോ​ധിച്ചു. പാ​റ​ക്ക​ട​വ് നി​ന്നും കു​റു​വ​ന്തേ​രി​യി​ലേ​ക്കും തി​രി​ച്ചു​മു​ള്ള വാ​ഹ​ന​ങ്ങ​ൾ താ​ന​ക്കോ​ട്ടൂ​ർ വ​ഴി തി​രി​ഞ്ഞ് പോ​കേ​ണ്ട​താ​ണെ​ന്ന് പിഡബ്യൂഡി​ അ​സി​സ്റ്റ​ന്‍റ് എൻജിനി​യ​ർ അ​റി​യി​ച്ചു.

സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു
തി​രു​വ​മ്പാ​ടി: മേ​യ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തുന്ന ഡി​കെ​ടി​എ​ഫി​ന്‍റെ ര​ണ്ട് ദി​വ​സ​ത്തെ ക്യാ​ന്പിനായി സ്വാ​ഗ​ത സം​ഘം രൂപീകരിച്ചു. ശ്രീ​ധ​ര​ൻ മേ​നാ​ച്ചേ​രി (ചെ​യ​ർ​മാ​ൻ) അ​ബ്ദു കൊ​യ​ങ്ങോ​റ​ൻ, എ.​കെ. മു​ഹ​മ്മ​ദ് (ക​ൺ​വീ​ന​ർ​മാ​ർ), അ​ബ്രാ​ഹം ജോ​സ​ഫ് (ട്ര​ഷ​റ​ർ) എ​ന്നി​വ​രാണ് ഭാരവാഹികൾ. ശ്രീ​ധ​ര​ൻ മേ​നാ​ച്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി, ര​മേ​ശ് ചെ​ന്നി​ത്ത​ല, എം.​എം. ഹ​സ്സ​ൻ, കെ. ​മു​ര​ളീ​ധ​ര​ൻ തു​ട​ങ്ങി​യ​വ​രെ പ​ങ്കെ​ടു​പ്പി​ക്കാനും തീ​രു​മാ​നി​ച്ചു.

സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണം
താ​മ​ര​ശേ​രി: പു​തു​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 2017-18 വാ​ർ​ഷി​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണം ചെ​യ്തു. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കോ​ൺഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന ഗ്രാ​മ​സ​ഭ​യി​ൽ പ്ര​സി​ഡ​ന്‍റ് കെ.​കെ ന​ന്ദ​കു​മാ​ർ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു. ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻഡിംഗ് ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഐ​ബി റെ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ലാ​കാ​യി​ക രം​ഗ​ത്ത് ക​ഴി​വ് തെ​ളി​യി​ച്ച​കു​ട്ടി​ക​ൾ​ക്കു​ള്ള ഉ​പ​ഹാ​രം വൈ​സ് പ്ര​സി​ഡ​ന്‍റ് കു​ട്ടി​യ​മ്മ​മാ​ണി വി​ത​ര​ണം ചെ​യ്തു. വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻഡിംഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ എം.​ഇ ജ​ലീ​ൽ, വാ​ർ​ഡ് മെംബർമാ​രാ​യ അ​ബി​ക മം​ഗ​ല​ത്ത്, കെ.​ജി ഗീ​ത, റീ​ന ബ​ഷീ​ർ, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ ശാ​ന്ത​മ്മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വാ​ർ​ത്ത അ​ടി​സ്ഥാ​ന ര​ഹി​ത​മെ​ന്ന്
താ​മ​ര​ശേ​രി: ക​ട്ടി​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ്ലാ​പ​റ്റ​ജ​ല​നി​ധി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കു​ടി​വെ​ള്ളം ല​ഭി​ക്കാ​ത്ത​തി​ൽ വാ​ർ​ഡ് മെംബർ അ​നാ​സ്ഥ​കാ​ണി​ച്ച​താ​യുള്ള വാ​ർ​ത്ത അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്ന് ക​ട്ടി​പ്പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഷേ​മ​കാ​ര്യ സ്റ്റാ​ൻഡിംഗ് ക​മ്മ​ിറ്റി ചെ​യ​ർ​മാ​ൻ പി.​സി തോ​മ​സ് അ​റി​യി​ച്ചു.