കൽപ്പറ്റ: ജിഷ്ണു പ്രണോയിയുടെ മാതാവിനു മർദനമേറ്റ സംഭവത്തിൽ വയനാട്ടിൽ യുഡിഎഫ് പ്രതിഷേധം. പോലീസ് നടപടിയെ അപലപിച്ചും ഹർത്താൽ വിജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തും ജില്ലാ, ബ്ലോക്ക്, മണ്ഡലം ആസ്ഥാനങ്ങളിൽ യുഡിഎഫ് പ്രവർത്തകർ പ്രകടനം നടത്തി. കൽപ്പറ്റയിൽ പ്രതിഷേധ പ്രകടനത്തിനിടെ കളക്ടറേറ്റ് വളപ്പിലേക്ക് തള്ളിക്കയിയ യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്തു നീക്കി. നിയോജകമണ്ഡലം പ്രസിഡന്റ് പി.പി. റെനീഷ്, സാലി റാട്ടക്കൊല്ലി, മുഹമ്മദ് അജ്മൽ, കെഎസ്യു ജില്ലാ പ്രസിഡന്റ് അമൽ ജോയി, ബിജു റിപ്പണ്, ടി.ജെ. ആന്റണി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു മാർച്ച്.
കൽപ്പറ്റയിൽ യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിൽ നിരവധി പേർ അണിനിരന്നു. ഗിരീഷ് കൽപ്പറ്റ, കെ.കെ. രാജേന്ദ്രൻ, എസ്. മണി, സാലി റാട്ടക്കൊല്ലി, അജ്മൽ, അമൽജോയി, പി. വിനോദ്കുമാർ, സന്തോഷ് കൈനാട്ടി, എൻ. മുസ്തഫ, മാടായി ലത്തീഫ്, സി. കുഞ്ഞീത്, എം.ജി. സുനിൽകുമാർ, ഇത്തിക്കൽ സുനീർ, കെ. മഹേഷ്, ഹംസ പുൽപ്പാറ, വി അഷ്റഫ് തുടങ്ങിയവർ നേതൃത്വം നൽകി.
കാട്ടിക്കുളത്ത് കോണ്ഗ്രസ് പ്രവർത്തകർ നടത്തിയ പ്രകടനത്തിനു റഷീദ്,സുശോഭ് ബാലനാരായണൻ, ഷിനോജ്, ജോയിസ് തുടങ്ങിയവർ നേതൃത്വം നൽകി.
പ്രതിഷേധിച്ചു
കൂരാച്ചുണ്ട്: സത്യഗ്രഹ സമരത്തിനെത്തിയ ജിഷ്ണു പ്രണോയിയുടെ മാതാവിനെ ആക്രമിച്ച പോലീസിനെതിരേ ശക്തമായ നടപടിയെടുക്കണമെന്ന് എൻസിപി കിസാൻസഭ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് ഒ.ഡി തോമസ് അധ്യക്ഷത വഹിച്ചു.സെബാസ്റ്റ്യൻ പൂഴിത്തോട്, ബിജു താമരശേരി, ദേവസ്യ വയലട, ബാബു തൊട്ടിൽപ്പാലം എന്നിവർ പ്രസംഗിച്ചു.
താമരശേരി: പോലീസ് നടപടിയിൽ പ്രതിഷേധിച്ച് താമരശേരി മണ്ഡലം കോണ്ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. മണ്ഡലം പ്രസിഡന്റ് നവാസ് ഈർപ്പോണ, അധ്യക്ഷത വഹിച്ചു. ബിജുകണ്ണന്തറ, ടി.ആർ.ഒ കുട്ടൻ, വി.പി ഗോപാലൻകുട്ടി, സി. മുഹസിൻ, വി.കെ ഹിറഷ്, വി.കെ.എ കബീർ തുടങ്ങിയവർ പ്രസംഗിച്ചു. എം.പി.സി ജംഷിദ്, എ.കെ സീതി, കെ.സി റഫീഖ് തുടങ്ങിയവർ നേതൃത്വം നൽകി.
തിരുവമ്പാടി: പോലീസ് നടപടിയിൽ പ്രതിഷേധിച്ച് തിരുവമ്പാടിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു പൊതുയോഗം. ബാബു പൈക്കാട്ടിൽ, ഫിലിപ് പാമ്പാറ, ടി.ജെ കുര്യാച്ചൻ, എ.കെ മുഹമ്മദ്, ഹനീഫ ആച്ചപ്പറമ്പിൽ, രാജു പൈമ്പള്ളി, ജെമീഷ് ഇളംതുരുത്തി, പി. ഷിജു തുടങ്ങിയവർ പ്രസംഗിച്ചു.
കുറ്റ്യാടി: പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കായക്കൊടി പഞ്ചായത്ത് യുഡിഎഫിന്റെ നേതൃത്വത്തിൽ കായക്കൊടി അങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തി. കോരങ്കോട്ട് മൊയ്തു, ഇ.അബ്ദുൽ അസീസ് മാസ്റ്റർ, അനന്തൻ കിഴക്കയിൽ, കെ.കെ ഉമ്മർ മാസ്റ്റർ, യു.വി രവീന്ദ്രൻ, ഒ.പി മനോജ് തുടങ്ങിയവർ നേതൃത്വം നല്കി.
ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്ക് മർദനം; വ്യാപക പ്രതിഷേധം
12:20 AM Apr 06, 2017 | Deepika.com