വാ​ട്ട​ർ പ്യൂ​രി​ഫ​യ​ർ സ്ഥാ​പി​ക്കാ​ൻ തു​ക കൈ​മാ​റി

12:20 AM Apr 06, 2017 | Deepika.com
കൂ​രാ​ച്ചു​ണ്ട്: ജെ​സി​ഐ ഇ​ൻ​ഡ്യ​യു​ടെ നാ​ഷ​ണ​ൽ ഫ്ലാ​ഗ് ഷി​പ്പ് പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി, ജെ​സി​ഐ കൂ​രാ​ച്ചു​ണ്ട് ചാ​പ്റ്റ​ർ കൂ​രാ​ച്ചു​ണ്ട് ടൗ​ണി​ൽ സ്ഥാ​പി​ക്കു​ന്ന വാ​ട്ട​ർ പ്യൂ​രി​ഫെ​യ​റി​നാ​യി അ​മീ​ൻ ഗോ​ൾ​ഡ് ആ​ൻ​ഡ് ടെ​ക്സ്റ്റയിൽ​സ് സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന തു​ക മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ബ​ഷീ​ർ ഹാ​ജി വെ​ളു​ത്താ​ട​ൻ​വീ​ട്ടി​ൽ പ്ര​സി​ഡ​ന്‍റ് ജി​തി​ൻ പ​തി​യി​ന് കൈ​മാ​റി.
വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് ജോ​ബി വാ​ളി​യാം​പ്പാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ന്‍റ് തോ​മ​സ് പ​ള്ളി വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് ഐ​ക്കൊ​ള​മ്പി​ൽ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ.​കെ അ​മ്മ​ത്, ഡോ. ​ഷാ​ന​വാ​സ്, ഒ.​ഡി തോ​മ​സ്, വി.​എ​സ് ഹ​മീ​ദ്, ജി​തി​ൻ പ​തി​യി​ൽ, മു​നീ​ർ കൂ​രാ​ച്ചു​ണ്ട്, വി​ന്നി സു​മി​ത്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.