സ​ന്പൂ​ർ​ണ വൈ​ദ്യു​തീ​ക​രണ പ്രഖ്യാപനം

12:20 AM Apr 06, 2017 | Deepika.com
ത​ല​യാ​ട്: പ​ന​ങ്ങാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​ദ്യു​തീ​ക​ര​ണം പൂ​ർ​ത്തീ​ക​രി​ച്ച​തി​ന്‍റെ പ്ര​ഖ്യാ​പ​ന​വും പേ​ര്യ - ചു​ര​ത്തോ​ട് വൈ​ദ്യു​തി ലൈ​നി​ന്‍റെ സ്വി​ച്ച് ഓ​ൺ ക​ർ​മ്മ​വും പു​രു​ഷ​ൻ ക​ട​ലു​ണ്ടി എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ഉ​ണ്ണി​കു​ളം, ബാ​ലു​ശേരി, കൂ​ട്ടാ​ലി​ട ഇ​ലക്‌ട്രിക്ക​ൽ സെ​ക്്ഷ​നു​ക​ളി​ലാ​യി പ​ന​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ലെ 125 പേ​ർ​ക്കാ​ണ് വൈ​ദ്യു​തി ക​ണ​ക്‌​ഷ​ൻ ന​ല്കി​യ​ത്. 31,75,500 രൂ​പ ചെ​ല​വ​ഴി​ച്ച് 8.1 കി​ലോ​മീ​റ്റ​ർ പു​തു​താ​യി ലൈ​ൻ വ​ലി​ച്ചാ​ണ് ക​ണ​ക്‌​ഷ​ൻ ന​ല്കി​യ​ത്.
പ​ന​ങ്ങാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എം ക​മ​ലാ​ക്ഷി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ഉ​സ്മാ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെംബർ അ​ഹ​മ്മ​ദ്കോ​യ മാ​സ്റ്റ​ർ, പി.​ആ​ർ സു​രേ​ഷ്, കെ.​കെ ബാ​ബു, എം.​പി അ​ജീ​ന്ദ്ര​ൻ, എ​ൻ.​ജെ മാ​ത്യു, വി.​കെ.​സി ഉ​മ്മ​ർ മൗ​ല​വി, സി.​എം കു​മാ​ര​ൻ, വി.​വി വി​ജ​യ​ൻ, പി.​ബ​ഷീ​ർ അ​ഹ​മ്മ​ദ്, ബീ​ന മ​നോ​ജ്, വി​നോ​ദ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ പി.​ച​ന്ദ്ര​ബാ​ബു സ്വാ​ഗ​ത​വും, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ എം.​ഹ​രി​പ്ര​സാ​ദ് റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.