തി​യ​റ്റ​ർ കാ​ർ​ണി​വൽ

12:20 AM Apr 06, 2017 | Deepika.com
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോടിന്‍റെ നാ​ട​ക പാ​ര​ന്പ്യ​ര്യ​ത്തി​ന് തു​ട​ർ​ച്ച ന​ൽ​കാ​നാ​യി 26, 27, 28 തീയ​തി​ക​ളി​ൽ തി​യ​റ്റ​ർ കാ​ർ​ണി​വ​ൽ ന​ട​ത്തു​മെ​ന്ന് പേ​പ്പ​ർ​ബോ​ട്ട് നാ​ട​ക​ക്കൂ​ട്ടാ​യ്മ അ​റി​യി​ച്ചു. നാ​ട​ക പ്ര​വ​ർ​ത്ത​ക​രു​ടേ​യും ചി​ത്ര​കാ​ര​ൻ​മാ​രു​ടേ​യും കൂ​ട്ടാ​യ്മ​യാ​ണ് പേ​പ്പ​ർ​ബോ​ട്ട്. മ​ല​ബാ​ർ ക്രി​സ്ത്യ​ൻ കോ​ളേ​ജ് ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന കാ​ർ​ണി​വെ​ല്ലിെ​ൻ​റ ഭാ​ഗ​മാ​യി ആ​ർ​ട്ട് ഗാ​ല​റി​യി​ൽ ഏ​പ്രി​ൽ 17 മു​ത​ൽ ചി​ത്ര​കാ​ര​ൻ​മാ​രു​ടെ പെ​യി​ന്‍റിംഗ് എ​ക്സി​ബി​ഷ​ൻ ന​ട​ക്കും. ആ​ദ്യ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ൽ ഇ​ൻ​വി​സി​ബി​ൾ ലൈ​റ്റിം​ഗ് സൊ​ലൂഷ​ൻ അ​വ​ത​രി​പ്പി​ക്കുന്ന ജോ​സ് കോ​ശി​യു​ടെ ’ ച​രി​ത്ര പു​സ്ത​ക​ത്തി​ലേ​ക്കൊ​രേ​ട്്്, നാ​ട​ക​പു​ര ചേ​ർ​പ്പ് അ​വ​ത​രി​പ്പിക്കുന്ന ന​രി​പ്പ​റ്റ രാ​ജു​വി​ന്‍റെ ’തി​യ്യൂ​ർ രേ​ഖ​ക​ൾ’​എ​ന്നീ നാ​ട​ക​ങ്ങ​ളും മൂ​ന്നാം ദി​വ​സം ഉൗ​രാ​ളി ബാൻഡിന്‍റെ സം​ഗീ​ത പ​രി​പാ​ടി പാ​ട്ടും പ​റ​ച്ചി​ലും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് പേ​പ്പ​ർ​ബോ​ട്ട് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
വി​ൽ​സ​ണ്‍ സാ​മു​വ​ൽ, ഗു​ലാ​ബ് ജാ​ൻ, സ​തീ​ഷ്.​കെ.​സ​തീ​ഷ്, രാ​ധാ​കൃ​ഷ്ണ​ൻ പേ​രാ​ന്പ്ര, വി.​ബി​നോ​യ്, ന​ദി തു​ട​ങ്ങി​യ​വ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ​പ​ങ്കെ​ടു​ത്തു.