ക​നോ​ലി ക​നാ​ൽ വീതി കൂട്ടുന്നതിനെതിരേ ജ​ന​കീ​യ പ്ര​തി​ഷേ​ധ സ​ദ​സ്

12:18 AM Apr 06, 2017 | Deepika.com
കോ​ഴി​ക്കോ​ട്: ക​നോ​ലി​ക​നാ​ൽ വീ​തി​കൂ​ട്ടാ​നു​ള​ള സ​ർ​ക്കാ​ർ ന​ട​പ​ടി ക​നാ​ലിന്‍റെ ക​ര​യി​ൽ താ​മ​സി​ക്കു​ന്ന നൂ​റു​ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ളെ കു​ടി​യൊ​ഴി​പ്പി​ക്കാ​നു​ള​ള നീ​ക്ക​മാ​ണോ​യെ​ന്ന് സംശയിക്കുന്നതായി പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ ടി.​ശോ​ഭീ​ന്ദ്ര​ൻ. നി​ല​വി​ലു​ള​ള ക​നാ​ൽ മാ​ലി​ന്യ​മു​ക്ത​മാ​ക്കി സം​ര​ക്ഷി​ക്കണമെ​ന്നും വീ​തി​കൂ​ട്ടേ​ണ്ടതില്ലെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു.​
ജ​ന​ദ്രോ​ഹ​പ​ര​മാ​യി ന​ട​ത്താ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന ക​നോ​ലി​ക​നാ​ൽ വി​ക​സ​ന പ​ദ്ധ​തിക്കെ​തി​രേ എട്ടുമുതൽ മു​ത​ല​ക്കു​ളം മൈ​താ​നി​യി​ൽ ജ​ന​കീ​യ പ്ര​തി​ഷേ​ധ സ​ദ​സ് സം​ഘ​ടി​പ്പി​ക്കു​ം. കോ​ട്ടൂ​ളി ത​ണ്ണീ​ർ​ത്ത​ട പ​ദ്ധ​തി സം​ര​ക്ഷി​ക്കു​ക, സ​രോ​വ​ര​ത്തി​ലൂ​ടെ മ​ലാ​പ്പ​റന്പിക്കു​പു​തി​യ ക​നാ​ലിനുള്ള നീ​ക്കം ഉ​പേ​ക്ഷി​ക്കു​ക, ജ​ല​ഗ​താ​ഗ​ത​ത്തി​ന്‍റെ പേ​രി​ൽ കോ​ടി​ക​ൾ ധൂ​ർ​ത്ത​ടി​ക്കാ​നു​ള്ള നീ​ക്കം ത​ട​യു​ക, പ്ര​കൃ​തി​ക്കും മ​നു​ഷ്യ​നും ഒ​രു​പോ​ലെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കു​ക എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ൾ.
പ്രതിഷേധ സദസ് എം.​കെ.​രാ​ഘ​വ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​ം. മൊ​യ്തു ക​ണ​ലാ​ങ്കാ​ട​ൻ, താ​യാ​ട്ട് ബാ​ല​ൻ, ടി.​വി രാ​ജ​ൻ, അ​ര​വി​ന്ദാ​ക്ഷ​ൻ, ഷം​സു​ദ്ദീ​ൻ തു​ട​ങ്ങി​യ​വ​ർ വാ​ർ​ത്താ​സ​മ്മേള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.