തിരുവനന്തപുരം: കാർഷികോത്പന്ന വിലയിടിവ് തടയാൻ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ പദ്ധതി നിർദേശങ്ങളില്ലെന്ന് കേരള കോണ്ഗ്രസ് -എം ലീഡർ കെ.എം. മാണി. റബർ വിലയിടിവു തടയാനുള്ള പദ്ധതി കഴിഞ്ഞ സർക്കാർ നടപ്പാക്കിയിരുന്നു. ഇക്കാര്യത്തെക്കുറിച്ച് നയപ്രഖ്യാപനത്തിൽ പരാമർശമില്ലെന്ന് അദ്ദേഹം പറഞ്ഞു.
വരൾച്ചയുടെ രൂക്ഷത ഗവർണർ വിശദീകരിക്കുന്നില്ല. കുടിവെള്ളം കൊടുക്കുന്നതിനെക്കുറിച്ച് പറയുന്നില്ല. സാമൂഹ്യ സുരക്ഷാ പെൻഷൻ ലിസ്റ്റിലെ അപാകതകൾ പരിഹരിച്ചാൽ വിതരണം ചെയ്യുമെന്നാണ് പറയുന്നത്. ലിസ്റ്റ് ഇതുവരെ ക്രമപ്പെടുത്താത്തതാണ് ഏറ്റവും വലിയ അപാകത.
പദ്ധതി നിർവഹണം ഇഴഞ്ഞുനീങ്ങുകയാണ്. അതിനാൽ നയപ്രഖ്യാപനത്തിൽ പറയുന്ന കാര്യങ്ങൾ ലക്ഷ്യത്തിലെത്തിക്കാൻ കഴിയില്ല. സെക്രട്ടേറിയറ്റിൽ ഭരണമില്ല. ഭരണ സ്തംഭനമാണ് സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു.
കാർഷികോത്പന്ന വിലയിടിവ് തടയാൻ നയപ്രഖ്യാപനത്തിൽ പദ്ധതികളില്ല: മാണി
02:13 AM Feb 24, 2017 | Deepika.com